Deshabhimani

സിസിടിവി ദൃശ്യങ്ങൾ പുറത്ത്

എടിഎം ക‍ൗണ്ടറിൽ കവർച്ചാ ശ്രമം

മോഷ്ടാവ് എടിഎം 
കൗണ്ടറിനുള്ളിൽ നിൽക്കുന്ന 
സിസിടിവി ദൃശ്യം
വെബ് ഡെസ്ക്

Published on Oct 31, 2026, 01:07 AM | 1 min read

പുതുക്കാട്

പുതുക്കാട് ദേശീയപാതയോരത്തുള്ള എസ്ബിഐ ബാങ്കിന്റെ തൊറവ് ശാഖയുടെ എടിഎം ക‍ൗണ്ടറിൽ കവർച്ചാ ശ്രമം. എടിഎം, സിഡിഎം മെഷീനുകൾ കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റാനാണ് ശ്രമം നടന്നത്. എടിഎം, സിഡിഎം മെഷീനുകളിലെ അഞ്ച് ഫ്രണ്ട് കാമറകളിൽ സ്‌പ്രേ ചെയ്ത് അവ്യക്തമാക്കിയാണ് കവർച്ച ശ്രമം. ഹെൽമറ്റും മാസ്കും ധരിച്ചെത്തിയ ആളുടെ ദൃശ്യങ്ങൾ എടിഎം സെന്ററിലെ മറ്റ് കാമറയിൽ പതിഞ്ഞതറിഞ്ഞയുടനെ ആ കാമറകളിലും സ്‌പ്രേ അടിച്ച ശേഷമാണ് കട്ടർ എടുത്ത് കവർച്ച ശ്രമം നടത്തിയത്. സെന്ററിനുള്ളിലെ ഒരു കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നു. വെള്ളി പുലർച്ചെ 12.45നാണ് സംഭവം. കവർച്ചാ ശ്രമം വിഫലമായതോടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു. സംഭവശേഷവും ആളുകൾ എടിഎം സെന്ററിൽ പണമിടപാട് നടത്തിയെങ്കിലും സംഭവം ആരും അറിഞ്ഞിരുന്നില്ല. രാവിലെയെത്തിയ ബാങ്കിന്റെ ക്ലീനിങ്‌ സ്റ്റാഫാണ് സംഭവം കണ്ടത്. പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. പുതുക്കാട് മേൽപ്പാല നിർമാണത്തിന്റെ ഭാഗമായി ബാങ്കിന് മുമ്പിലെ സർവീസ് റോഡ് അടച്ചിട്ടതിനാൽ രാത്രികാലങ്ങളിൽ എടിഎം സെന്ററിലേക്ക് ആളുകൾ എത്തുന്നത് കുറവായിരുന്നു. ഇത് മനസിലാക്കിയാവണം മോഷ്ടാവ് കവർച്ചക്കെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ആദ്യം നടന്ന സംഭവത്തിൽ ഹരിയാന സ്വദേശികളായ മൂന്ന് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഫോറൻസിക്, വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home