Deshabhimani

മത്സ്യബന്ധനത്തിനിടെ 
കുഴഞ്ഞുവീണ് മരിച്ചു

ഷാജി
വെബ് ഡെസ്ക്

Published on Oct 31, 2026, 12:35 AM | 1 min read


വലപ്പാട്

മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വലപ്പാട് ബീച്ച് കുന്നുങ്ങൽ ഷാജി (57) ആണ് മരിച്ചത്. അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് വശം വെള്ളി പകൽ 2.30 ഓടെയാണ് സംഭവം. വലപ്പാട് ബിച്ചിൽനിന്ന് മത്സ്യബന്ധനത്തിന് പോയ കാവിലമ്മ വള്ളത്തിൽ വച്ച് വല വലിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്‌കാരം ശനി പകൽ 2.30 ന് നടക്കും. ഭാര്യ: രത്നകല. മക്കൾ : ഐശ്വര്യ, ശ്രീനന്ദ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home