നാഗരാജാ പുരസ്കാര വിതരണം ഇന്ന്
മണ്ണാറശാലയിൽ തിരുവാതിര ഉത്സവം ആഘോഷിച്ചു

ഹരിപ്പാട്
മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന്റെ ഒന്നാംദിനമായ വെള്ളിയാഴ്ച തിരുവാതിര ഉത്സവം ആഘോഷിച്ചു. രുദ്ര ഏകാദശിനി കലശാഭിഷേകവും നടന്നു. ഇല്ലത്തെ നിലവിറയ്‌ക്ക് സമീപം സർപ്പം പാട്ട് തറയിൽ തയാറാക്കിയ പന്തലിലായിരുന്നു ചടങ്ങ്. വിവിധ സംഘങ്ങൾ അവതരിപ്പിച്ച തിരുവാതിര അരങ്ങും ഉണ്ടായി. വൈകിട്ട് സർപ്പം പാട്ട് തറയിൽ കളമെഴുത്തും പുള്ളുവൻപാട്ടും നടന്നു. പുണർതം നാളായ ശനിയാഴ്ച നാഗരാജാ പുരസ്കാര വിതരണം നടക്കും. പകൽ മൂന്നിന് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനംചെയ്യും.









0 comments