Deshabhimani

print edition ആദിവാസി യുവാവിന്‌ കസ്‌റ്റഡി മർദനം ; പൊലീസുകാരെ 
സംരക്ഷിക്കുന്നതിനെതിരെ പ്രക്ഷോഭം

assam police
avatar
സ്വന്തം ലേഖകൻ

Published on Oct 31, 2026, 01:52 AM | 1 min read

കോട്ടയം : ആദിവാസി യുവാവിനെ വീട്ടിലും സ്വകാര്യ വാഹനത്തിലുമിട്ട്‌ മർദിച്ച പൊലീസുകാരെ സർക്കാർ സംരക്ഷിക്കുന്നതിനെതിരെ കുടുംബവും സംഘടനകളും പ്രക്ഷോഭത്തിലേക്ക്‌. പൂഞ്ഞാർ പെരിങ്ങുളം ഇടക്കര ഉന്നതിയിലെ പി ആർ അഭിലാഷിനെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ നാലിന്‌ ആദിവാസി ക്ഷേമ സമിതി ജില്ലാ കമ്മിറ്റി കോട്ടയം കലക്ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. പൊലീസുകാർക്കെതിരെ കർശന നടപടിയെടുക്കുക, അഭിലാഷിന്‌ നഷ്‌ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌. കേരള പട്ടികവർഗ ഊരാളി സമുദായസംഘടന സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി. സ്വന്തം ലേഖകൻ ​

സർക്കാർ നടപടിയെടുക്കുന്നില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക്‌ കടക്കുമെന്ന്‌ അഭിലാഷിന്റെ കുടുംബം പറഞ്ഞു. സംഭവത്തിൽ പട്ടികജാതി പട്ടിക വർഗ കമീഷൻ അന്വേഷണത്തിന്‌ ഉത്തരവിട്ടു. പത്ത്‌ ദിവസത്തിനകം റിപ്പോർട്ട്‌ ഹാജരാക്കാൻ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ നിർദേശം നൽകി. അഭിലാഷിന്റെ കുടുംബം ജില്ലാ പൊലീസ്‌ മേധാവിക്കും പാലാ ഡിവൈഎസ്‌പിക്കും നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നുവെന്നാണ്‌ പൊലീസ്‌ വിശദീകരണം. ​23ന്‌ രാവിലെയാണ്‌ മഫ്‌തിയിലെത്തിയ അഞ്ച്‌ പൊലീസുകാർ സ്വകാര്യ കാറിൽ കൊണ്ടുപോയി അഭിലാഷിനെ മർദിച്ചത്‌. വൈദ്യുതിക്കന്പി മോഷ്‌ടിച്ചെന്ന്‌ ആരോപിച്ചായിരുന്നു മർദനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home