ജില്ലാ സ്കൂൾ കലോത്സവം നവംബർ 24 മുതൽ കോലഞ്ചേരിയിൽ

റവന്യു ജില്ലാ സ്കൂൾ കലോത്സവം സംഘാടകസമിതി രൂപീകരണയോഗം കോലഞ്ചേരിയിൽ വി പി സജീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി
എറണാകുളം റവന്യു ജില്ലാ സ്കൂൾ കലോത്സവം നവംബർ 24 മുതൽ 28 വരെ കോലഞ്ചേരിയിൽ നടക്കും. സെന്റ് പീറ്റേഴ്സ് സ്കൂളാണ് പ്രധാന വേദി. സംഘാടകസമിതി രൂപീകരണയോഗം വി പി സജീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സെന്റ് പീറ്റേഴ്സ് സ്കൂൾ മാനേജർ മാത്യു പി പോൾ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം സുജിത് പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ്, ഷൈജ റെജി, എ പി കുഞ്ഞുമുഹമ്മദ്, സുബിൻ പോൾ, പി ആർ മേഖല, ഹണി ജോൺ തേനുങ്കൽ എന്നിവർ സംസാരിച്ചു. 14 ഉപജില്ലകളിൽനിന്നായി 5000 ത്തോളം വിദ്യാർഥികൾ കലോൽസവത്തിൽ പങ്കെടുക്കും.









0 comments