Deshabhimani

വള്ളിക്കുന്ന്‌ പഞ്ചായത്ത്‌

ആർഎസ്‌എസുകാരുടെ നിയമനത്തെ 
പിന്തുണച്ച്‌ ലീഗ്‌ പ്രസിഡന്റും ഭരണസമിതിയും

The Muslim League's and the UDF's affection for the RSS has been exposed once again.

വള്ളിക്കുന്ന് പഞ്ചായത്തിലെ ഇടതുപക്ഷാംഗങ്ങൾ അത്താണിക്കലിൽ പ്രതിഷേധ പ്രകടനം നടത്തുന്നു

വെബ് ഡെസ്ക്

Published on Oct 31, 2026, 12:34 AM | 1 min read

വള്ളിക്കുന്ന്

വള്ളിക്കുന്ന്‌ പഞ്ചായത്തിൽ മുസ്ലിംലീഗിന്റെയും യുഡിഎഫിന്റെയും ആർഎസ്‌എസ്‌ സ്‌നേഹം വീണ്ടും പുറത്ത്‌. പഞ്ചായത്തിൽ നിയമിച്ച ആർഎസ്എസ് പ്രവർത്തകരെ പുറത്താക്കണമെന്ന് ഭരണസമിതിയിൽ ആവശ്യപ്പെട്ട എൽഡിഎഫ്‌ അംഗത്തെ യോഗത്തിൽനിന്ന് ലീഗുകാരനായ പ്രസിഡന്റ്‌ സസ്‌പെൻഡ് ചെയ്‌തു. വള്ളിക്കുന്ന് പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് സംഘപരിവാറിനോടുള്ള യുഡിഎഫ് സ്നേഹം വീണ്ടും പുറത്തുവന്നത്. നിയമിച്ച ആർഎസ്എസുകാരെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ച ഇ കെ വിക്രമനോട് പഞ്ചായത്ത് പ്രസിഡന്റ്‌ ഇർഷാദ് അരിയല്ലൂർ കയർത്തു സംസാരിക്കുകയും ഭരണസമിതി യോഗത്തിൽനിന്ന് വിക്രമനെ സസ്പെൻഡ് ചെയ്തതായി അറിയിക്കുകയുമായിരുന്നു. എന്നാൽ ഇടതുപക്ഷാംഗങ്ങൾ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും സസ്പെൻഷൻ തള്ളുകയും ചെയ്തു. ഇതോടെ യോഗം നിർത്തിവച്ചു. വീണ്ടും യോഗം ചേർന്നപ്പോഴും ഇടതുപക്ഷാംഗങ്ങൾ പ്രതിഷേധമുയർത്തി. ഇതോടെ അജന്‍ഡകൾ പൂർത്തീകരിക്കാതെ പഞ്ചായത്ത് പ്രസിഡന്റും ഭരണപക്ഷവും യോഗത്തിൽനിന്ന്‌ ഇറങ്ങിപ്പോയി. തുടർന്ന്‌ എൽഡിഎഫ്‌ അംഗങ്ങൾ അത്താണിക്കലിൽ പ്രതിഷേധ പ്രകടനം നടത്തി. യോഗത്തിൽ സിപിഐ എം വള്ളിക്കുന്ന് ഏരിയാ കമ്മിറ്റി അംഗം കായമ്പടം വേലായുധൻ, വള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി അംഗം പൊക്കടത്ത് വിജയൻ, പഞ്ചായത്ത് അംഗങ്ങളായ കെ വി അജയലാൽ, നജീബ് ബാപ്പു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home