Deshabhimani

വെളിച്ചം വഴികാട്ടും 
തെളിവുകളിലേക്ക്‌ 

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Oct 30, 2026, 11:48 PM | 1 min read

തെളിവുകൾ മാഞ്ഞുപോയാലും കുറ്റവാളികൾ ഇനി രക്ഷപ്പെടില്ല. നഗ്നനേത്രങ്ങൾക്ക്‌ മുന്നിൽ ഒളിച്ചിരിക്കുന്ന വിരലടയാളങ്ങളെപ്പോലും പ്രകാശത്തിന്റെ സഹായത്താൽ കൃത്യതയോടെ അടയാളപ്പെടുത്തുന്ന നൂതന നാനോഫോസ്ഫർ നിർമാണരീതിക്ക്‌ പേറ്റന്റ്‌ ലഭിച്ചു. കേരള സർവകലാശാലയിലെ ഒപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫ. സാം സോളമനും ഗവേഷണ വിദ്യാർഥിനി ദിവ്യ വിജയനും ചേർന്നാണ്‌ സാങ്കേതികവിദ്യ വികസിപ്പിച്ചത്‌. ​കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽനിന്ന് വിരലടയാളങ്ങൾ ശേഖരിക്കുക പലപ്പോഴും ഫോറൻസിക് വിദഗ്ധരുടെ പ്രധാന തലവേദനയാണ്. ചില പ്രതലങ്ങളിൽ അവ പൂർണമായി അദൃശ്യമായിരിക്കാം. ഈ പ്രതിസന്ധിക്ക് പരിഹാരമായാണ്‌ അപൂർവ ‘റെയർ-എർത്ത്' അധിഷ്ഠിത മെറ്റീരിയൽ ഉപയോഗിച്ച് പുതിയ നാനോ കണികകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അനുയോജ്യമായ പ്രകാശത്തിൽ തിളങ്ങി അദൃശ്യ അടയാളങ്ങളെ പുറത്തെടുക്കാൻ ഈ സാങ്കേതികവിദ്യക്ക്‌ കഴിയും. നാനോഫോസ്ഫറിന്റെ പ്രകാശ പ്രസരണശേഷി പരമാവധി വർധിപ്പിച്ചാണ് അപൂർവനേട്ടം. മെറ്റീരിയൽ സയൻസും കുറ്റാന്വേഷണ ശാസ്ത്രവും കൈകോർക്കുമ്പോൾ പിറവിയെടുക്കുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ നേർക്കാഴ്ചകൂടിയാണ് ഫങ്ഷണൽ സെറാമിക്സ് രംഗത്തുണ്ടായ ഈ മുന്നേറ്റം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home