Deshabhimani

കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ക്യാന്പസിലെ യുഡിഎസ്‌എഫ്‌ അക്രമം

അക്രമികളെ സജ്ജമാക്കി; ആസൂത്രണം ഗസ്‌റ്റ്‌ ഹ‍ൗസിൽ

The violence carried out by the MSF and the League was planned from the guest house.
വെബ് ഡെസ്ക്

Published on Oct 31, 2026, 12:44 AM | 1 min read

മലപ്പുറം

കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ക്യാന്പസ്‌ യൂണിയൻ തെരഞ്ഞെടുപ്പിനോടുബന്ധിച്ച്‌ എംഎസ്‌എഫും ലീഗും നടത്തിയ അക്രമത്തിന്റെ ആസൂത്രണം ഗസ്‌റ്റ്‌ ഹ‍ൗസ്‌ കേന്ദ്രീകരിച്ച്‌. ജില്ലാ പ്രാദേശിക ലീഗ്‌ നേതാക്കളടക്കം തെരഞ്ഞെടുപ്പിന്റെ തലേദിവസംതന്നെ ഗസ്‌റ്റ്‌ ഹ‍ൗസിൽ തന്പടിച്ചിരുന്നു. അക്രമം തുടങ്ങുന്പോൾതന്നെ പുറത്തുനിന്നുള്ളവർക്ക്‌ ആയുധങ്ങളുമായി ക്യാന്പസിനുള്ളിലെത്താൻ നിർദേശവും നൽകി. ഇടപെടരുതെന്ന്‌ നിർദേശം ലഭിച്ചതിനാൽ പൊലീസും ലീഗ്‌ –എംഎസ്‌എഫ്‌ അക്രമികളെ തടഞ്ഞില്ല. ലീഗ്‌ അക്രമികൾ ക്യാന്പസ്‌ വിട്ടതിനുശേഷം അർധരാത്രി ഹോസ്‌റ്റലിൽ കയറി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാനാണ്‌ പൊലീസ്‌ തയ്യാറായത്‌. എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ ലാത്തിച്ചാർജും നടത്തി. പ്രാദേശികമായി ലീഗ്‌ സ്വാധീനമുള്ള കേന്ദ്രങ്ങളിൽ നിരവധി സംഘങ്ങളെ തന്നെ സജീകരിച്ചാണ്‌ ക്യാന്പസിൽ അക്രമത്തിന്‌ ആസൂത്രണം നടത്തുന്നത്‌. വിവിധ സംഘങ്ങൾ ഒരേസമയം ക്യാന്പസിനുള്ളിലേക്ക്‌ ഇരച്ചുകയറി അക്രമം നടത്തുന്നതാണ്‌ രീതി. തെരഞ്ഞെടുപ്പ്‌ ദിവസം ലീഗിന്റെ ബ്ലോക്ക്‌ പഞ്ചായത്തംഗമുൾപ്പെടെയുള്ളവരാണ്‌ എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ അക്രമം അഴിച്ചുവിട്ടത്‌. ഇയാൾ പൊലീസുകാരെയടക്കം കൈയേറ്റംചെയ്യാൻ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നു. എന്നാൽ അക്രമം തടയാനോ പുറത്തുനിന്നുള്ള ലീഗുകാരെ ക്യാന്പസിന്‌ പുറത്താക്കാനോ പൊലീസ്‌ തയ്യാറായില്ല. കോൺഗ്രസ്‌ അനുകൂല സംഘടനാ നേതാവായ വിസിയുടെയും ലീഗുകാരനായ പിവിസിയുടെയും ഒത്താശയോടെയാണ്‌ കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിലും ക്യാന്പസിലും തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തിയത്‌. എസ്‌എഫ്‌ഐയുടെ വൻ ഭൂരിപക്ഷത്തിലുള്ള വിജയത്തിന്‌ തടയിടുന്നതിന്‌ അബ്ദുൾ സലാം വിസിയായിരുന്ന കാലത്ത്‌ തുടങ്ങിയ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. അന്ന്‌ മാനദണ്ഡങ്ങൾ മാറ്റിയെഴുതി സ്വാശയ കായിക പഠന വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക്‌ ഹോസ്‌റ്റൽ പ്രവേശനമാണ്‌ അനുവദിച്ചതെങ്കിൽ ഇപ്പോൾ ഗവേഷക വിദ്യാർഥികൾക്ക്‌ വോട്ടവകാശം നിഷേധിച്ചാണ്‌ തെരഞ്ഞെടുപ്പിൽ യുഡിഎസ്‌എഫിന്‌ സഹായമൊരുക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home