Deshabhimani

വിജ്ഞാന നിഷേധം: ജനകീയ വിദ്യാഭ്യാസ അസംബ്ലി ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2026, 11:43 PM | 1 min read

തിരുവനന്തപുരം

കേരള വിദ്യാഭ്യാസ സമിതി ശനിയാഴ്ച ‘വിജ്ഞാന നിഷേധത്തിനെതിരെ ജനകീയ വിദ്യാഭ്യാസ അസംബ്ലി’ സംഘടിപ്പിക്കുന്നു. എ കെ ജി ഹാളിൽ രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെ നാല് സെഷനായാണ്‌ അസംബ്ലി. അധ്യാപകർ, വിദ്യാർഥികൾ, വിദ്യാഭ്യാസ- ശാസ്ത്ര- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരെ പങ്കെടുപ്പിച്ച്‌ വിദ്യാഭ്യാസരംഗത്തെ വെല്ലുവിളികളും ജനകീയ ബദലും ചർച്ചചെയ്യും. ഡോ. ധ്രുവ് റെയ്ന ഇന്ത്യൻ വിജ്ഞാനവ്യവസ്ഥ പരിണാമവും പരസ്പരബന്ധങ്ങളും വിഷയത്തിൽ ഉദ്ഘാടനപ്രഭാഷണം നടത്തും. പ്രൊഫ. സുഖ്‌ദേവ് തൊറാട്ട്, ഡോ. കെ എൻ ഗണേഷ്, പ്രൊഫ. ആർ രാമാനുജം എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. പുത്തൻ സാമ്പത്തിക നയങ്ങളും വിദ്യാഭ്യാസമേഖലയും, കേന്ദ്രീകൃത പരീക്ഷകൾ ഉയർത്തുന്ന ചോദ്യങ്ങൾ, കേരളത്തിലെ സർവകലാശാലകളിലെ വർഗീയവാദികളുടെ കടന്നുകയറ്റം, വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ലും ഉന്നതവിദ്യാഭ്യാസ ഭാവിയും, ഇന്ത്യൻ നോളജ് സിസ്റ്റംസ് ഡിവിഷനും ഇന്ത്യൻ വിദ്യാഭ്യാസരംഗം നേരിടുന്ന പ്രതിസന്ധികളും എന്നീ വിഷയങ്ങളിൽ ആറ്‌ പ്രമേയങ്ങൾ അവതരിപ്പിക്കും. വിദ്യാഭ്യാസ സമിതിയുടെ ഭാവി പരിപാടികൾ ഡോ. കെ ബിജുകുമാർ പ്രഖ്യാപിക്കും. വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണത്തിനും വിജ്ഞാനനിഷേധത്തിനെതിരായ ജനകീയ ഇടപെടലുകൾക്കും ദിശ നൽകുന്ന തീരുമാനങ്ങളോടെയാകും അസംബ്ലി സമാപിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home