നെക്‌സോറ 2 കെ 26
കാർത്തികപ്പള്ളി കോളേജ് കാമ്പസിൽ പടയണി അരങ്ങേറി

ദേശീയ ടെക്‌നിക്കൽ ഫെസ്‌റ്റ് നെക്‌സോറ 2 കെ 26-ന്റെ ഭാഗമായി കാർത്തികപ്പള്ളി ഐഎച്ച്ആർഡി കോളേജ് ക്യാമ്പസിൽ കുറ്റൂർ പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ അരങ്ങേറിയ പടയണി
കാർത്തികപ്പള്ളി
കാർത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സംഘടിപ്പിച്ച ദേശീയ ടെക്‌നിക്കൽ ഫെസ്‌റ്റ് നെക്‌സോറ 2 കെ 26-ന്റെ ഭാഗമായി പടയണി അരങ്ങേറി. കോളേജിലെ മലയാള അധ്യാപകനും പടയണി കലാകാരനുമായ രൂപേഷ്‌കുമാറിന്റെയും പടയണി കലാകാരന്മാരായ വിദ്യാർഥികളുടെയും പങ്കാളിത്തം ശ്രദ്ധേയമായി. കേരള ഫോക്‌ലോർ അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും അവാർഡ് ജേതാവായ കുറ്റൂർ പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള ഭൈരവി പടയണി സംഘമാണ് നേതൃത്വം നൽകിയത്. അരക്കിയക്ഷി കോലവും കാലൻ കോലവും ഉൾപ്പെടെയുള്ള പടയണിക്കോലങ്ങൾ അനുഷ്‌ഠാനകലയുടെ പാരമ്പര്യവും സൗന്ദര്യവും നിറഞ്ഞ അന്തരീക്ഷം സൃഷ്‌ടിച്ചു. കേരളത്തിന്റെ തനതായ അനുഷ്‌ഠാനകലകളെ പുതുതലമുറയ്‌ക്ക് പരിചയപ്പെടുത്താനും പടയണിയുടെ സാംസ്‌കാരിക പ്രാധാന്യം വിദ്യാർഥികൾക്ക് മനസിലാക്കാനുമായിരുന്നു പടയണി.








0 comments