ബാലസംഘം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും

ചേർത്തല
ബാലസംഘം ജില്ലാ സമ്മേളനം ചേർത്തല അഖിലാഞ്‌ജലി കൺവൻഷൻ സെന്ററിൽ ശനിയാഴ്‌ച ആരംഭിക്കും. രാവിലെ ഒന്പതിന് പതാക ഉയർത്തും. 10ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സമ്മേളനം ഉദ്‌ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ് വർഷ സജീവ് അധ്യക്ഷയാകും. സ്വാഗതസംഘം ചെയർമാൻ എ എം ആരിഫ് സ്വാഗതം പറയും. ജില്ലാ സെക്രട്ടറി അഭിരാം രഞ്‌ജിത് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി പ്രവിഷ പ്രമോദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും. ഇതിനുശേഷം കുട്ടികളുടെ കലാപരിപാടികൾ. നവംബർ ഒന്നിന് രാവിലെ ഒന്പതിന് ചർച്ചകൾക്ക് മറുപടി, റിപ്പോർട്ട് അംഗീകരിക്കൽ, പ്രമേയങ്ങൾ, പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ്. സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ്, കൺവീനർ എം പ്രകാശൻ, ജോ. സെക്രട്ടറി ബി എസ് ദേവിക, ജോ. കൺവീനർ സി വിജയകുമാർ, ജില്ലാ കൺവീനർ കെ ഡി ഉദയപ്പൻ, സെക്രട്ടറി അഭിരാം രഞ്‌ജിത് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ.









0 comments