Deshabhimani

print edition പാരാ ഗെയിംസ്‌ ഇന്നുമുതൽ 
നഗോയയിൽ

ASIAN PARA GAMES
വെബ് ഡെസ്ക്

Published on Oct 18, 2026, 01:21 AM | 1 min read

നഗോയ(ജപ്പാൻ) : ഏഷ്യൻ ഗെയിംസ്‌ നടന്ന അതേവേദിയിൽ ഭിന്നശേഷി കായികതാരങ്ങളുടെ പാരാ ഏഷ്യൻ ഗെയിംസിന്‌ ഇന്ന്‌ തുടക്കം. ജപ്പാനിലെ ഐച്ചി നഗോയയിൽ 14വരെയാണ്‌ അഞ്ചാമത്‌ ഗെയിംസ്‌. ഇന്ത്യയടക്കം 45 രാജ്യങ്ങൾ 18 കായികഇനങ്ങളിൽ മത്സരിക്കുന്നു. കഴിഞ്ഞ നാലുതവണയും ചൈനയാണ്‌ ജേതാക്കൾ.


ഇന്ത്യൻ സമയം പകൽ 2.30ന്‌ ഉദ്‌ഘാടന ചടങ്ങും കായികതാരങ്ങളുടെ മാർച്ച്‌പാസ്‌റ്റും നടക്കും. ഒടുവിൽ നടന്ന ഗെയിംസിൽ 214 സ്വർണം നേടിയാണ്‌ ചൈനയുടെ സർവാധിപത്യം. ഇന്ത്യക്ക്‌ 27 സ്വർണമടക്കം 108 മെഡൽ കിട്ടി. ആറാംസ്ഥാനത്തെത്തിയ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ വേട്ടയാണ്‌. ഇക്കുറി 166 അംഗ സംഘമാണ്‌. അതിൽ നാല്‌ മലയാളികളുണ്ട്‌.


ലോങ്ജമ്പിൽ എം എസ്‌ സുജിത്‌, നിമിഷ സുരേഷ്‌, സ്‌പ്രിന്റിൽ മുഹമ്മദ്‌ ബേസിൽ, ഫുട്‌ബോൾ ഗോൾകീപ്പർ പി എസ്‌ സുജിത്‌ എന്നിവരാണ്‌. 11 ഇനങ്ങളിലാണ്‌ ഇന്ത്യൻ സാനിധ്യം. ടേബിൾ ടെന്നീസ്‌ താരം ഭവിന പട്ടേലും ബാഡ്‌മിന്റൺ താരം പ്രമോദ്‌ ഭഗതുമാണ്‌ മാർച്ച്‌പാസ്‌റ്റിൽ ഇന്ത്യൻ പതാകയേന്തുക.


ഉദ്‌ഘാടനത്തിനുമുമ്പെ ടേബിൾ ടെന്നീസ്‌, ബാഡ്‌മിന്റൺ, ഫുട്‌ബോൾ മത്സരങ്ങൾ തുടങ്ങി. ടേബിൾ ടെന്നീസിൽ ഭവിന പട്ടേൽ പ്രീക്വാർട്ടറിൽ കടന്നു. ജെഹാൻ മദൻ തോറ്റു. ബാഡ്‌മിന്റണിൽ പ്രമോദ്‌ ഭഗത്‌, കൃഷ്‌ണ നഗർ, നിതേഷ്‌ കുമാർ, സൂര്യകാന്ത്‌ യാദവ്‌ എന്നിവർ ആദ്യറ‍ൗണ്ട്‌ ജയിച്ചു. ബ്ലൈൻഡ്‌ ഫുട്‌ബോളിൽ ഇന്ത്യ ജപ്പാനോട്‌ 6–1ന്‌ തോറ്റു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home