Deshabhimani

ഗൂഗിൾപേയുടെ വ്യാജ സ്‌ക്രീൻഷോട്ട്‌ 
ഉപയോഗിച്ച് പണം തട്ടിയയാൾ
 പിടിയിൽ

Fraudster arrested

ആസിഫ് കെ ഹസൻ

വെബ് ഡെസ്ക്

Published on Oct 18, 2026, 03:03 AM | 1 min read

മൂവാറ്റുപുഴ


ഗൂഗിൾപേ ചെയ്‌തതായുള്ള വ്യാജ സ്‌ക്രീൻഷോട്ട്‌ ഉപയോഗിച്ച് പണംതട്ടിയ കേസിൽ പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളിപ്പടി കോന്നംകുടി ആസിഫ് കെ ഹസനെ (28) മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴയിലെ എടിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയ ആളിൽനിന്ന്‌ ഗൂഗിൾപേയുടെ വ്യാജ സ്‌ക്രീൻഷോട്ട് കാണിച്ച്‌ 10,000 രൂപ തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ 14നാണ് സംഭവം.


പണം നിക്ഷേപിക്കാൻ വരുന്നവരോട് തനിക്ക് എടിഎമ്മിൽനിന്ന്‌ പണം എടുക്കാനാകുന്നില്ലെന്നും പണം നൽകിയാൽ ഗൂഗിൾപേ വഴി പണം നൽകാമെന്നും വിശ്വസിപ്പിച്ച് പണം വാങ്ങും. തുടർന്ന് ഗൂഗിൾപേ ചെയ്ത രീതിയിൽ വ്യാജ സ്‌ക്രീൻഷോട്ട് കാണിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. സാന്പത്തികത്തട്ടിപ്പിനുമുമ്പ് റിമാൻഡിൽ കഴിഞ്ഞിട്ടുള്ള ഇയാൾ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.


എസ്എച്ച്ഒ സുബിൻ ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ആർ ബി റോഷ്‌നി, സി ബി അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്ദീപ് ബാബു, ഇർഫാൻ ഹബീബ്, എം പി രതീഷ്, ശ്രീജു രാജൻ, വിപിൻ വർക്കി, ഷിജു രാജപ്പൻ എന്നിവരുൾപ്പെട്ട അന്വേഷകസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home