ജൂഡ എറിഞ്ഞു, റെക്കോഡിലേക്ക്

കൊച്ചി
നാലുദിവസത്തെ ഷോട്ട്പുട്ട് പരിശീലനത്തില് ചെല്ലാനം സ്വദേശി ജൂഡ ജേക്കബ് തകർത്തത് 17 വർഷത്തെ റെക്കോഡ്. ജൂനിയര് ആണ്കുട്ടികളുടെ ഷോട്ട്പുട്ടില് 12.76 മീറ്റർ ദൂരം എറിഞ്ഞാണ് റെക്കോഡ് സ്വന്തമാക്കിയത്. 2009-ൽ കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെ ജിബിൻ റെജിയുടെ 12.47 മീറ്റർ റെക്കോഡ് ഒറ്റയേറിൽ ജൂഡ മറികടന്നു. അഞ്ചുകിലോഗ്രാം വിഭാഗത്തിലാണ് സ്വർണനേട്ടം.
ഉപജില്ലയിൽ വിജയിച്ചെങ്കിലും കാര്യമായ പരിശീലനം ഉണ്ടായിരുന്നില്ല. ജില്ലാ കായികമേളയ്ക്കു മുന്നോടിയായി നാലുദിവസംമാത്രമായിരുന്നു പരിശീലനം. നാലുവർഷമായുള്ള ബാസ്കറ്റ്ബോൾ പരിശീലനവും മത്സരപരിചയവുമാണ് ജൂഡയ്ക്ക് കരുത്തായത്. തേവര സേക്രഡ് ഹാർട്ട് എച്ച്എസ്എസിലെ പ്ലസ്വൺ സയൻസ് വിദ്യാർഥിയാണ്.
സംസ്ഥാന ബാസ്കറ്റ്ബോൾ ടീമിലുൾപ്പെടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തേവര സേക്രഡ് ഹാർട്ട് സ്കൂളിലെ കായികാധ്യാപകൻ ഷൈൻ പി ജോസാണ് പരിശീലകൻ. മാൾട്ടയിൽ ജോലിചെയ്യുന്ന ഫ്രാൻസിസ് പ്രിൻസിന്റെയും റോസ്മേരിയുടെയും മകനാണ്. റേച്ചൽ, അക്സ എന്നിവരാണ് സഹോദരങ്ങൾ.








0 comments