Deshabhimani

"ജന്തർമന്തർ ചലോ' പ്രദർശനം തുടങ്ങി

'Let's go to Jantar Mantar'

എറണാകുളം ടി കെ രാമകൃഷ്ണൻ സാംസ്‌കാരികകേന്ദ്രത്തിൽ "ജന്തർ മന്തർ ചലോ' പ്രതിഷേധകൂട്ടായ്മയുടെ ഭാഗമായി ഡൽഹി സമരം പ്രമേയമാക്കിയുള്ള ചിത്രകാരന്മാരുടെ സൃഷ്ടികളുടെ പ്രദർശനം കാണുന്ന സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷും സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണിയും

വെബ് ഡെസ്ക്

Published on Oct 18, 2026, 03:17 AM | 1 min read

കൊച്ചി


ജന്തർമന്തറിലെ പ്രക്ഷോഭവർണങ്ങളിൽ ചാലിച്ചെഴുതിയ ചിത്രങ്ങളുടെ പ്രദർശനം എറണാകുളം ബോട്ട്ജെട്ടിക്കടുത്തെ ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരികകേന്ദ്രത്തിൽ തുടങ്ങി. ‘അനീതി നിയമമാകുമ്പോൾ പ്രതിരോധം കടമയായി മാറുന്നു’ എന്ന മുദ്രാവാക്യമുയർത്തി എറണാകുളം രാജേന്ദ്ര മൈതാനത്ത് നടന്ന ‘ജന്തർമന്തർ ചലോ’ പ്രതിഷേധപരിപാടിയുടെ ഭാഗമായി രചിച്ച ചിത്രങ്ങളാണ്‌ പ്രദർശനത്തിലുള്ളത്‌. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി പ്രദർശനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. എറണാകുളം ഏരിയ സെക്രട്ടറി സി മണി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എസ് സതീഷ് പങ്കെടുത്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആഷിഷ് എസ് ആനന്ദ് നന്ദി പറഞ്ഞു.


ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ജന്തർമന്തർ പ്രക്ഷോഭത്തിനുനേരെ നടത്തുന്ന പൊലീസ്‌–ഗുണ്ടാ ഭീകരവാഴ്‌ചയുടെ നേർചിത്രങ്ങളാണ്‌ കടുംവർണങ്ങളിൽ ക്യാൻവാസുകളിൽ തെളിഞ്ഞത്‌. ചിത്രകാരൻ ടി എ സത്യപാലിന്റെ നേതൃത്വത്തിലാണ്‌ ചിത്രരചന സംഘടിപ്പിച്ചത്‌. മഞ്ജു സാഗർ, നസീറ പടിയറ, മറിയം ജാസ്മിൻ, വിക്ടോറിയ ചാൾസ്, ലതാദേവി, നിർമൽ ഖാൻ, സാറാ ഹുസൈൻ, വിൽസി, വേണു വി ബി, ശിവദാസ് കെ സി, സി എം പ്രസാദ്, പ്രശാന്ത്, ശ്രീനിവാസൻ, സജിത് പുതുക്കലവട്ടം, ഗോപി ചിത്രാലയം, ബിനു രാജ്, തോമസ് കുരിശിങ്കൽ, സുഗതൻ, ഹുസൈൻ, ഹസ്സൻ, ബിജുകുമാർ, സുരേഷ് മുട്ടത്തി, ദീപ നമ്പൂതിരി, ജോൺ ജോസഫ്, ബിജി ഭാസ്കർ, ഐസക് നല്ലാട്, സുനിൽ റോക്കി, മനോജ് നാരായണൻ, സേതു വർമ, നന്ദൻ പി വി, സിന്ധു ദിവാകരൻ, കുമാരൻ, റഹ്മാൻ, സുജിത് ക്രയോൺസ്, റാഫി പ്രചര, മിനി എൻ പി, ശരണ്യ, വിഷ്ണുപ്രിയൻ, റോയ് തമ്പുരാൻ, ഡോ. സുധീഷ് കൊട്ടേമ്പ്രം, മനു മോഹൻ, സബിത കടന്നപ്പിള്ളി, ദീപ്തി വാസു, ഡോ. ശാന്തി ജയ, മാല വിനോദ്, നിഷ തുടങ്ങിയവരാണ് ചിത്രങ്ങൾ വരച്ചത്‌.


പ്രദർശനം 20 വരെ ടി കെ രാമകൃഷ്ണൻ സെന്ററിൽ തുടരും. പിന്നീട് വിവിധ പ്രദേശങ്ങളിലെ സമരകേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home