ബാലസംഘം ജില്ലാസമ്മേളനം തുടങ്ങി

ഇരിയ നല്ലനാളുകളിലേക്ക് രാജ്യത്തെ നയിക്കാനും മതനിരപേക്ഷതയ്ക്ക് കാവലാളാവാനും പുതിയ തലമുറ സമരസജ്ജരെന്ന് പ്രഖ്യാപിച്ച് ബാലസംഘം ജില്ലാ സമ്മേളനത്തിന് പനത്തടി ഏരിയയിലെ ഇരിയയിൽ തുടക്കം. ജില്ലാ പ്രസിഡന്റ് ജി കെ സുരക്ഷ പതാകയുയർത്തി. രണ്ടു ദിവസങ്ങളിലായി ഇരിയ നീലാംബരി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്തു. ജി കെ സുരക്ഷ താൽക്കാലിക അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം അനുരാഗ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് ബേപ്പ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഷറഫ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മീരാ ദർശക്, സംസ്ഥാന ജോയിന്റ് കൺവീനർ ടി കെ നാരായണ ദാസ്, ജില്ലാ കൺവീനർ പി കെ നിഷാന്ത്, ജില്ലാ കോ ഓർഡിനേറ്റർ കവിത കൃഷ്ണൻ, മുഖ്യ രക്ഷാധികാരികളായ കെ പി സതീഷ്ചന്ദ്രൻ, കെ വി കുഞ്ഞിരാമൻ, പി ജനാർദനൻ, സാബു അബ്രഹാം, രക്ഷാധികാരികളായ ഒക്ലാവ് കൃഷ്ണൻ, ഷാലു മാത്യു, പി ജി മോഹനൻ എന്നിവർ പങ്കെടുത്തു. സംഘാടകസമിതി ചെയർമാൻ ടി വി ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. ജി കെ സുരക്ഷ, ശ്രീനന്ദ, തേജസ് കാറഡുക്ക, അഖിനേഷ് കാസർകോട് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ജ്യോതിക (മിനുട്ട്സ്), അനന്തു ചായ്യോത്ത് (പ്രമേയം), ഇ ശ്രീഹരി (ക്രഡൻഷ്യൽ), സിനാൻ (സോഷ്യൽ മീഡിയ) എന്നിവരാണ് മറ്റ് സബ്കമ്മിറ്റികളുടെ ചുമതലക്കാർ. വേണുഗോപാലൻ ചുണ്ണംകുളം എഴുതിയ സ്വാഗതഗാനം ബാലസംഘം ഏഴാം മൈൽ വില്ലേജിലെ കൂട്ടുകാർ അവതരിപ്പിച്ചു. ശനിയാഴ്ച രാത്രി ഗ്രൂപ്പു ചർച്ചയ്ക്കുവേണ്ടി സമ്മേളനം പിരിഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ഞായർ രാവിലെ പൊതുചർച്ച ആരംഭിക്കും. 12 ഏരിയകളിലെ തെരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികളും 60 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 260 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഞായർ വൈകിട്ട് സമാപിക്കും.








0 comments