വേദനയെ "ജമ്പ്' ചെയ്ത് മിലൻ

ജൂനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെ പി എസ് മിലൻ സ്വർണം നേടുന്നു
കൊച്ചി
ഇടതുകാലിനേറ്റ പരിക്കുമായാണ് കോതമംഗലം മാർബേസിൽ എച്ച്എസ്എസിന്റെ പി എസ് മിലൻ ഹൈജമ്പ് മത്സരത്തിനെത്തിയത്. കടുത്ത വേദനയിലും പിന്മാറിയില്ല. ആദ്യദിവസം നടന്ന പോൾവാൾട്ടിലെ സ്വർണനേട്ടം പ്രചോദനമായി. പിഴയ്ക്കാത്ത ചാട്ടത്തിന്റെ കരുത്തിൽ 1.85 മീറ്റർ മറികടന്ന് ജൂനിയർ ആൺകുട്ടികളുടെ ഹൈജമ്പിലൂടെ മിലൻ തന്റെ രണ്ടാംസ്വര്ണവും കരസ്ഥമാക്കി.
പത്താംക്ലാസ് വരെ തൃശൂർ ജില്ലയിലാണ് മിലൻ പഠിച്ചത്. പ്രധാന ഇനമായ പോൾവാൾട്ട് പരിശീലനത്തിനായാണ് മാർ ബേസിലേക്ക് എത്തിയത്. മൂന്നു മീറ്റർ കീഴടക്കിയായിരുന്നു പോൾവാൾട്ടിലെ സ്വർണനേട്ടം. സി ആർ മധുവാണ് പരിശീലകന്.
കഴിഞ്ഞ സംസ്ഥാന സ്കൂൾ ഗെയിംസ് പോള്വാള്ട്ടില് നാലാമതായിരുന്നു. കോതമംഗലം ഫയർസ്റ്റേഷനിലെ ഫയർ ഓഫീസർ തിരുവനന്തപുരം സ്വദേശി എസ് വി സുമിലിന്റെയും പിഡബ്ല്യുഡി എൻജിനീയർ പ്രഗിതയുടെയും മകനാണ്.








0 comments