print edition സജൻ ഫൈനലിൽ

ഗ്ലാസ്‌ഗോ: നീന്തലിൽ മലയാളിയായ സജൻ പ്രകാശ് ഫൈനലിൽ കടന്നു. പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ലൈ ഹീറ്റ്‌സിൽ രണ്ടാമതെത്തിയാണ് നേട്ടം. ഒരു മിനിറ്റ് 58.59 സെക്കൻഡിലാണ് ഫിനിഷ്. സ്‌കോട്‌ലൻഡിന്റെ ഡങ്കൺ സ്‌കോട്ട് ഹീറ്റ്‌സിൽ ഒന്നാമതെത്തി. ആദ്യ 50 മീറ്ററിൽ സജൻ നാലാമതായിരുന്നു. പിന്നീട് കുതിച്ചെത്തിയ മുപ്പത്തൊന്നുകാരൻ രണ്ടാംസ്ഥാനവും ഫൈനലിലേക്കുള്ള ടിക്കറ്റുമെടുത്തു. മെഡൽപ്പോരിനുള്ള എട്ട് പേരിൽ സമയത്തിന്റെ അടിസ്ഥാനത്തിൽ ഏഴാമതാണ്.
പാരാ നീന്തലിൽ സ്വാതിക് പാട്ടീൽ ഫൈനലിലെത്തി. പുരുഷന്മാരുടെ ബ്രസ്‌റ്റ്‌സ്‌ട്രോക്കിൽ ഹീറ്റ്‌സിൽ ആറാമത്തെ മികച്ച സമയം കണ്ടെത്തി.
അത്‌ലറ്റിക്‌സിൽ പ്രതീക്ഷയും നിരാശയുമുണ്ട്. പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ തേജസ് ഷിർസെ ഹീറ്റ്‌സിൽ മൂന്നാംസ്ഥാനത്തോടെ ഫൈനലിലെത്തി. വേഗക്കാരനെ കണ്ടെത്താനുള്ള 100 മീറ്റർ ഓട്ടത്തിൽ ഗുരീന്ദർവീർ സിങ് സെമിയിലെത്താതെ പുറത്തായി. ഹീറ്റ്‌സിൽ കുറിച്ച 10.39 സെക്കൻഡ് 28–ാമത്തെ സമയമായി. 17 പേർക്കായിരുന്നു സെമി യോഗ്യത. ആർട്ടിസ്‌റ്റിക് ജിംനാസ്‌റ്റിക്‌സിൽ പ്രോതിസ്‌ത സാമന്ത വനിതകളുടെ വോൾട്ട് ഫൈനലിൽ ഏഴാമതായി.










0 comments