ad
Deshabhimani

കാട്ടാന ഓടിച്ചു, 
കർഷകന് പരിക്കേറ്റു

കാട്ടാന ഓടിച്ചതിനെ തുടർന്ന്  വീണ്  
പരിക്കേറ്റ പാറക്കടവ് ഉന്നതിയിലെ  മാധവൻ
വെബ് ഡെസ്ക്

Published on Jul 28, 2026, 03:00 AM | 1 min read

രാജപുരം മലയോരത്ത് കാട്ടാനശല്യം അതിരൂക്ഷമായി. കാട്ടാന ഓടിച്ച ഒരാൾക്ക് വീണ്‌ പരിക്കേറ്റു. പാറക്കടവ് ഉന്നതിയിലെ സി പി മധവനാണ്‌ (67) പരിക്കേറ്റത്‌. നാളുകളായി കാട്ടാനശല്യം നേരിടുന്ന പ്രദേശമാണ് പാണത്തൂർ പാറക്കടവ് പരിസരം. പാറക്കടവ് ഉന്നതിയിലെ കൃഷിസ്ഥലത്തെ മരച്ചീനീ കൃഷിക്ക് കാവൽ കിടക്കാൻപോയ മാധവനെയാണ് കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ ആക്രമിക്കാൻ ശ്രമിച്ചത്‌. തല നാരിഴക്കാണ് മാധവൻ രക്ഷപ്പെട്ടത്. വനം ഉദ്യോഗസ്ഥരെത്തി മാധവനെ പാണത്തൂർ ആശുപത്രി പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home