കീഴ്‌മാല എഎൽപിലും കീക്കാംകോട്ട് ജിഎൽപിഎസ്സിലും ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

കൊല്ലമ്പാറ കീഴ്‌മാല എഎൽപി സ്‌കൂളിലും കീക്കാംകോട്ട് ജിഎൽപി സ്‌കൂളിലും ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. കൊല്ലമ്പാറ ക്ഷീരോൽപാദക സഹകരണ സംഘമാണ് കീഴ്‌മാല എഎൽപി സ്‌കൂളിലെ മുഴുവൻ ക്ലാസ് മുറികളിലേക്കും പത്രം വിതരണംചെയ്യുന്നത്. പദ്ധതി സംഘം പ്രസിഡന്റ് എൻ രമണൻ ഉദ്‌ഘാടനംചെയ്‌തു. കെ ശിവാനി പത്രം ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് കെ വി രാജേഷ്‌ബാബു അധ്യക്ഷനായി. കെ ബാലചന്ദ്രൻ, പി വി കൃഷ്‌ണൻ, എം രാമചന്ദ്രൻ, പി വി രാഘവൻ, പി നളന്ദ, കെ വത്സല, എം കെ ജയലക്ഷ്‌മി, ടി വി നീതു, പി നളിനി, സി സുരേശൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ എം പുഷ്‌പലത സ്വാഗതവും ഭാർഗവി നന്ദിയും പറഞ്ഞു. കീക്കാകോട്ട് ജിഎൽപി സ്‌കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി സിപിഐ എം മടിക്കൈ ലോക്കൽ സെക്രട്ടറി കെ പ്രഭാകരൻ ഉദ്‌ഘാടനംചെയ്‌തു. കാലിച്ചാംപൊതി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് പി കൃഷ്‌ണൻ, ആർ ശ്രീദേവിന് നൽകി വിതരണം നിർവിഹിച്ചു. പിടിഎ പ്രസിഡന്റ് സി ബാബു അധ്യക്ഷനായി. ബി രാമചന്ദ്രൻ, എ വി രവീന്ദ്രൻ, എൻ കുഞ്ഞികൃഷ്‌ണൻ, സി സുരേശൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ഇ ആൻസി സ്വാഗതവും സി എൻ സ്‌നേഹ നന്ദിയും പറഞ്ഞു.









0 comments