പാഴ്‌സൽ സർവീസ് പൂർണമായും പുനരാരംഭിക്കണം റെയിൽവേ സ്‌റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്

കാസർകോട് കാസർകോട് റെയിൽവേ സ്‌റ്റേഷനിലെ പാഴ്‌സൽ സർവീസ് അവസാനിപ്പിച്ച ദക്ഷിണറെയിൽവേയുടെ എകപക്ഷീയമായ നടപടി രേഖാമൂലം പിൻവലിച്ച് സർവീസ് ഉടൻ പൂർണമായും പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കാസർകോട് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ റെയിൽവേ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. പൊതുജനങ്ങളുടെ കണ്ണിൽപ്പൊടിയിടുന്ന നീക്കങ്ങൾ അവസാനിപ്പിച്ച് സേവനം പൂർണമായും പഴയപടിയാക്കുക, റെയിൽവേ സ്റ്റേഷനുകളിൽ ജില്ലയിലുള്ള ഏക പാഴ്സൽ സർവീസിനെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയർത്തി. സമരം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് ട്രഷറർ പ്രവീൺ പാടി അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ജ്യോതി ചെന്നിക്കര, എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അനുരാജ്, അജിത് പാറക്കട്ട, പ്രശാന്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സുഭാഷ് പാടി സ്വാഗതംപറഞ്ഞു.









0 comments