Deshabhimani

പൈല്‍ക്യാപ്പ് അപകടക്കെണി

13 മെട്രോ തൂണുകൾക്ക്‌ ചുവട്ടിൽ റോഡ് ഇടിഞ്ഞ നിലയിൽ

Pile Cap: A Dangerous Trap

പത്തടിപ്പാലം മെട്രോപില്ലർ 344ന്റെ ചുവട്ടിലെ റോഡ് ഇടിഞ്ഞുതാഴ്‌ന്നനിലയിൽ ​

avatar
സിറിൾ രാധാകൃഷ്‌ണൻ

Published on Nov 15, 2026, 03:01 AM | 1 min read

കൊച്ചി


ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മുതല്‍ പത്തടിപ്പാലംവരെ മെട്രോ റെയിൽ തൂണുകളുടെ കോൺക്രീറ്റ് അടിത്തറയോടുചേര്‍ന്ന്‌ റോഡ് ഇടിഞ്ഞുതാഴുന്നു. റോഡിൽ 13 ഇടങ്ങളിലാണ് അപകടകരമായ നിരപ്പ്‌ വ്യത്യാസം രൂപപ്പെട്ടിട്ടുള്ളത്‌. നാലടിയോളം റോഡിലേക്ക് നീണ്ടുനില്‍ക്കുന്ന തൂണിന്റെ അടിഭാഗമാണ്‌ റോഡിനേക്കാള്‍ ഉയർന്ന്‌ നില്‍ക്കുന്നത്. തൂണിനുചുവട്ടിലെ റോഡ് ഇടിയുന്നത് മെട്രോയ്ക്കും റോഡിലൂടെയുള്ള വാഹനയാത്രികര്‍ക്കും ഒരുപോലെ ഭീഷണിയാണ്.​


പത്തടിപ്പാലത്തെ പില്ലര്‍ നമ്പര്‍ 344 മുതല്‍ ചങ്ങമ്പുഴ പാര്‍ക്കിനുസമീപം പില്ലര്‍ നമ്പര്‍ 449 വരെ 13 ഇടത്ത് റോഡ് താഴ്ന്നിട്ടുണ്ട്. മെട്രോ പില്ലര്‍ പൈല്‍ക്യാപ്പ് എട്ടുമുതല്‍ 13 സെന്റീമീറ്റര്‍വരെ റോഡില്‍നിന്ന്‌ ഉയര്‍ന്നുനില്‍ക്കുന്നു. മെട്രോ തൂണിനോടുചേര്‍ന്ന് യാത്ര ചെയ്യുന്ന വാഹനങ്ങള്‍ പൈല്‍ക്യാപ്പില്‍ തട്ടി നിയന്ത്രണം വിടുന്നത്‌ പതിവ്. ഇരുചക്രവാഹന യാത്രികരും വേഗത്തിൽ വരുന്ന വാഹനങ്ങളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. പില്ലര്‍ നമ്പര്‍ 344, 346, 349, 424, 425, 427, 438, 440, 444, 445, 446, 448, 449 എന്നിവയാണ് പൈല്‍ക്യാപ് ഉയര്‍ന്ന നിലയിലുള്ളത്.


ചങ്ങമ്പുഴ പാര്‍ക്കിനുസമീപം 448–ാം നമ്പര്‍ തൂണിനുചുവട്ടില്‍ പൈല്‍ക്യാപ് 10 സെന്റീമീറ്ററിലധികം ഉയർന്നാണ്‌ നിൽക്കുന്നത്‌. ഇവിടെ ടാർ ചെയ്ത് സമനിരപ്പാക്കാന്‍ ശ്രമിച്ചെങ്കിലും റോഡും പില്ലറിനുമിടെ ചരിവ് രൂപപ്പെട്ട് കൂടുതല്‍ അപകടകരമായി. കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇതുസംബന്ധിച്ച് ഒരുവര്‍ഷംമുന്പ്‌ റിപ്പോര്‍ട്ട് നൽകിയെങ്കിലും ശാശ്വത പരിഹാരത്തിന് പൊതുമരാമത്ത് റോഡ്സ് വിഭാഗം ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. സഹോദരൻ അയ്യപ്പൻ റോഡിലെ ഉയരവ്യത്യാസം പരിഹരിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home