Deshabhimani

നാടിനുത്സവമായി അനുബന്ധ പരിപാടികൾ

ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം മടിക്കെെ സൗത്ത് വില്ലേജ് സംഘാടക സമിതി ബങ്കളത്ത് നിർമ്മിച്ച ശിൽപം സിപിഐ എം 
ജില്ല സെക്രട്ടറി എം രാജഗോപാലൻ അനാച്ഛാദനം ചെയ്യുന്നു.
വെബ് ഡെസ്ക്

Published on Nov 15, 2026, 03:01 AM | 2 min read

നീലേശ്വരം ബാലസംഘത്തിന്റെ എട്ടാമത് സംസ്ഥാന സമ്മേളനം 27, 28, 29 തീയതികളിൽ നീലേശ്വരം പാലായിയിൽ നടക്കും. സമ്മേളനത്തിന്റെ അനുബന്ധമായി വിവിധ പരിപാടികളാണ്‌ നടന്നുവരുന്നത്‌. വിവിധ ജില്ലകളിൽനിന്നുള്ള പ്രവർത്തകരും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികളുടെ സംഘടനകളുടെ പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കും. 410 പ്രതിനിധികളും 30 ഇതര സംസ്ഥാന പ്രതിനിധികളടക്കം 440 പേരാണ്‌ പങ്കെടുക്കുന്നത്. പ്രതിനിധിസമ്മേളനം പാലായിയിലും സമാപനംകുറിച്ച് കാല്‍ ലക്ഷം കുട്ടികള്‍ അണിനിരക്കുന്ന ബാലസംഗമം നീലേശ്വരത്ത് രാജാസ്‌ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിലും നടക്കും. ജില്ലയിലെ 1732 യൂണിറ്റുകളില്‍ ഒന്നിന് കേരളത്തെ ആസ്പദമാക്കിയുള്ള വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇതിലെ വിജയികളെ പങ്കെടുപ്പിച്ച് 14 ന് 144 വില്ലേജുകളിലും ക്വിസ് മത്സരം നടത്തി. 15ന് ഏരിയതല മത്സരവും 22ന് ജില്ലാ മത്സരം പാലായിലും നടക്കും. നീലേശ്വരത്ത്‌ തെരുവോര ചിത്രരചന വരയും കൊട്ടും പാട്ടും സംഘടിപ്പിച്ചു. 23 ന് രാവിലെ 10 ന് പാലായിൽ പഴയകാല പ്രവർത്തകരുടെ സംഗമം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനംചെയ്യും. ദേശാഭിമാനി ബാലസംഘം മുതലുള്ള 300 ഓളം പ്രവർത്തകർ പങ്കെടുക്കും. നീലേശ്വരം ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ 23 മുതല്‍ പാലായിയില്‍ പുസ്തകോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. 24 ന് ജില്ലയിലെ ഏരിയ കേന്ദ്രങ്ങളില്‍ വിളംബര ജാഥ നടക്കും. സമ്മേളനത്തിന്റെ വരവറിയിച്ച വാദ്യങ്ങളും വേഷങ്ങളും ഉപയോഗിച്ചുള്ള പരിപാടിയും നടക്കും. 22 ന് പകൽ മൂന്നിന് കാര്യങ്കോട് മുതൽ പാലായി വരെ ജലഘോഷയാത്ര നടക്കും. 25 ന് സമ്മേളനത്തിന്റെ അലങ്കാരത്തിനായി കുരുത്തോലയും പാഴ് വസ്തുക്കളും ഉപയോഗിച്ച് കരവിരുത് നടത്തും. 25 മുതല്‍ പാലായിയില്‍ ചരിത്ര– ചിത്ര പ്രദര്‍ശനം നടക്കും. 26ന് വൈകിട്ട് ആറ്‌ മുതൽ ഏരിയയിലെ പ്രവർത്തകരുടെ വിവിധ കലാപരിപാടി നടക്കും. കലാസന്ധ്യ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനംചെയ്യും. 27ന് വൈകിട്ട് ആറിന് പാലായിയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം എം സ്വരാജ് ഉദ്ഘാടനംചെയ്യും. സിനിമ താരം മധുപാൽ മുഖ്യാതിഥിയാവും. തുടർന്ന്‌ അഥീന ഫോള്‍ക്ക് മെഗാഷോ നടക്കും. 28ന് വൈകിട്ട് ആറിന് സാംസ്‌കാരിക സായാഹ്നം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ ഉദ്ഘാടനംചെയ്യും. തുടർന്ന് മിസാ നാടകം അരങ്ങേറും. സമാപന ദിവസമായ 29 ന് കാൽലക്ഷം കുട്ടികൾ അണിനിരക്കുന്ന ബാലസംഗമം. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആദർശ് ബേപ്പ്, പ്രസിഡന്റ്‌ ശ്രീനന്ദ സഹദേവൻ, ജില്ലാ കൺവീനർ പി കെ നിഷാന്ത്, ഏരിയാ സെക്രട്ടറി പി ആർ അർഷ, ഏരിയാ കൺവീനർ കെ എം വിനോദ്, എം ഒ വർഗീസ്, കവിതാ കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home