Deshabhimani

എംഎൽഎ ഓഫീസിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച്‌

കൊലപാതകക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന എ കെ എം അഷ്‌റഫ്‌ എംഎൽഎയുടെ നിലപാടിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ  മഞ്ചേശ്വരം, - കുമ്പള  ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ എംഎൽഎ  ഓഫീസിലേക്ക്‌ നടത്തിയ 
മാർച്ച്‌ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 15, 2026, 03:00 AM | 1 min read

മഞ്ചേശ്വരം എംഎൽഎ ഓഫീസിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച്‌ മഞ്ചേശ്വരം കൊലപാതകക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫിന്റെ നിലപാടിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ മഞ്ചേശ്വരം, -കുമ്പള ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മഞ്ചേശ്വരം അബൂബക്കർ സിദ്ദിഖ് കൊലപാതകക്കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതിക്കൊപ്പം ഗൾഫിൽ ജ്വല്ലറി ഉദ്ഘാടന ചടങ്ങിൽ എംഎൽഎ ഉൾപ്പെടെയുള്ള യുഡിഎഫ്‌ നേതാക്കൾ സൗഹൃദം പങ്കിടുന്ന ചിത്രങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കൈക്കമ്പയിൽനിന്ന്‌ ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനുപേർ അണിനിരന്നു. മാർച്ച്‌ സംസ്ഥാന ജോ. സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനംചെയ്തു. വിശ്വരാജ് പെർള അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി സാദിഖ് ചെറുഗോളി, ജില്ലാ വൈസ് പ്രസിഡന്റുമാരായ നാസറുദീൻ മലങ്കര, സുഭാഷ് പാടി, എം എച്ച് മജീദ് എന്നിവർ സംസാരിച്ചു. വിനയ് കുമാർ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home