Deshabhimani

താള, ലയ, വർണ പ്രപഞ്ചമൊരുക്കി തനിമയുടെ തെരുവ്

ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടി തനിമയുടെ തെരുവ്–  വരയും കൊട്ടും പാട്ടും പരിപാടിയിൽ ശില്പി ഉണ്ണികാനായി ചിത്രം വരയ്ക്കുന്നു
വെബ് ഡെസ്ക്

Published on Nov 15, 2026, 03:01 AM | 1 min read

നീലേശ്വരം നഗരത്തെ താള, ലയ, വർണ പ്രപഞ്ചത്തിൽ ആറാടിച്ച്‌ നീലേശ്വരത്ത്‌ തനിമയുടെ തെരുവ്. പാലായിയിൽ 27, 28, 29 തീയതികളിൽ നടക്കുന്ന ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധമായാണ്‌ നഗരസഭ ബസ് സ്‌റ്റാൻഡ്‌ പരിസരത്ത് തനിമയുടെ തെരുവ്– വരയും കൊട്ടും പാട്ടും അരങ്ങേറിയത്‌. പരിപാടി ശില്പി ഉണ്ണി കാനായി ഉദ്ഘാടനംചെയ്തു. പി പി മുഹമ്മദ് റാഫി അധ്യക്ഷനായി. ശ്യാമ ശശി, ഉമേഷ്‌ നീലേശ്വരം എന്നിവർ മുഖ്യാഥിതിയായി. നിരഞ്ജിനി ജയരാജ്‌, രജിത സുരേഷ്, ദേവകിയമ്മ മടിക്കൈ, വി സുധാകരൻ ആലിങ്കീൽ, രതീഷ് മടിക്കൈ, രാജീവൻ ചാളക്കടവ് എന്നിവർ ഗാനം ആലപിച്ചു. പി കെ നിഷാന്ത്, ആദർശ് ബേപ്പ്, പി ആർ അർഷ, ജ്യോതിക, കഷ്യപ്, കെ എം വിനോദ്, കാർത്തിക്, പ്രൊഫ. കെ പി ജയരാജൻ എന്നിവർ സംസാരിച്ചു. കെ രഘു സ്വാഗതം പറഞ്ഞു. ചിത്രകാരൻ ശ്യാമശശി നീലേശ്വരവും ഒപ്പം 50 ലധികം ചിത്രകാരന്മാർ ചിത്രം വരച്ചു. പ്രാദേശിക കലാകാരന്മാർ ചേർന്ന് സംഗീത വിരുന്നും ഒരുക്കി. ദേവിക രാജും സംഘവും തായമ്പകയും അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home