കിനാനൂർ ബാങ്കിലെ മുഴുവൻ ജീവനക്കാരും വാർഷിക വരിക്കാരായി

ചോയ്യങ്കോട് കിനാനൂർ സർവീസ് സഹകരണ ബാങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി. വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി കെ രാജൻ ഏറ്റുവാങ്ങി. പി കെ ബിന്ദു അധ്യക്ഷയായി. സിപിഐ എം ലോക്കൽ സെക്രട്ടറി കെ രാജൻ, ബാങ്ക് സെക്രട്ടറി രാജൻ കുണിയേരി എന്നിവർ സംസാരിച്ചു. ടി പി വിജിനേഷ് സ്വാഗതം പറഞ്ഞു.








0 comments