Deshabhimani

വീടുകയറി സ്ത്രീയെ ആക്രമിച്ച പ്രതി പിടിയിൽ

  അജിൻ ഗോൽസലസ്

അജിൻ ഗോൽസലസ്

വെബ് ഡെസ്ക്

Published on Nov 15, 2026, 03:03 AM | 1 min read

കോവളം

വീട്ടിൽക്കയറി സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. അടിമലത്തുറയിൽ ബുധൻ രാത്രി നടന്ന സംഭവത്തിൽ പുല്ലുവിള സ്വദേശി അജിൻ ഗോൽസാലസാണ്‌ (29) അറസ്റ്റിലായത്‌. അന്പലത്തുമൂല സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി അസഭ്യം പറയുകയും അടിക്കുകയും തറയിൽ തള്ളിയിട്ടശേഷം ചവിട്ടുകയും ചെയ്തതായാണ്‌ പരാതി. തുടർന്ന് മുകളിലത്തെ നിലയിൽനിന്ന്‌ താഴേക്കിടുകയും ചെയ്‌തെന്നും ഇതിനെത്തുടർന്ന് തലയിലുണ്ടായ മുറിവിൽ എട്ട് തുന്നലുകൾ ഉള്ളതായും പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ അമ്മയെയും സഹോദരിയെയും മർദിക്കുകയും ചെയ്തു. സംഭവത്തിൽ രണ്ട് പ്രതികൾകൂടി ഉള്ളതായും ഇവർക്കായി അന്വേഷണം നടക്കുന്നതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home