ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ നീരജ് കുമാറിന് വെങ്കലം; ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലേക്ക് യോഗ്യത

ദോഹ : 2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യക്ക് വേണ്ടി സ്ഥാനം ഉറപ്പിച്ച് നീരജ് കുമാർ. ഖത്തറിലെ ദോഹയിൽ നടന്ന ഐഎസ്‌എസ്‌എഫ് ലോക ചാമ്പ്യൻഷിപ്പിലാണ് (റൈഫിൾ/പിസ്റ്റൾ/ഷോട്ട്ഗൺ) നീരജ് കുമാർ ഇന്ത്യക്കായി നേട്ടം കൈവരിച്ചത്.
ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, അവസാന ഷോട്ടിൽ 9.7 പോയിന്റ് നേടിയതോടെ മൂന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടി. ഐശ്വര്യ പ്രതാപ് സിംഗ് തോമർ അഞ്ചാം സ്ഥാനത്താണ്. ദിമിത്രി പിമെനോവ് (362.8), പാട്രിക് ജാനി (357.2) എന്നിവർക്ക് പിന്നിൽ 346.5 എന്ന സ്കോറിലാണ് നീരജ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
യോഗ്യതാ റൗണ്ടിൽ 591-29x പോയിന്റുമായി നിരജ് ഒന്നാമതെത്തിയിരുന്നു. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ജയ്പാൽ മാളവ്യയുടെ വെള്ളിക്ക് ശേഷം ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ നേട്ടമാണിത്. നീരജ്, ഐശ്വര്യ, അഖിൽ ഷിയോറൻ എന്നിവർ ചേർന്ന് 10 മീറ്റർ പിസ്റ്റളിൽ ഇന്ത്യയ്ക്ക് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിക്കൊടുത്തിരുന്നു. 2023ൽ ബാക്കുവിൽ ഇന്ത്യൻ ടീം സ്വർണവും, 2022ൽ കെയ്‌റോയിൽ വെങ്കലവും നേടിയിരുന്നു.









0 comments