Deshabhimani

എൻവിഡിയ സിഇഒ ജെൻസങ് ഹുവാങ് രാജിവെച്ചു

huwang
വെബ് ഡെസ്ക്

Published on Nov 12, 2026, 08:14 PM | 1 min read

വാഷിങ്ടൺ : എൻവിഡിയ സിഇഒ ജെൻസങ് ഹുവാങ് രാജിവെച്ചു. ചൈനീസ് വനിതാ ബിസിനസ് പ്രമുഖ ആലിസ് ഹുവാങ്ങുമായുള്ള അവിഹിത ബന്ധവും ചൈനീസ് ചാരവൃത്തി ആരോപണങ്ങളും വിപണിയിൽ സൃഷ്ടിച്ച കനത്ത പ്രകമ്പനങ്ങൾക്ക് പിന്നാലെയാണ് രാജി. 33 വർഷത്തെ സേവനമാണ് ഇതിലൂടെ അവസാനിക്കുന്നത്.


ജെൻസങ് ഹുവാങ് രാജിവെക്കുന്ന സാഹചര്യത്തിൽ കൊളെറ്റ് ക്രെസിനാണ് താൽക്കാലിക ചുമതല. 2013 മുതൽ കമ്പനിയുടെ വൈസ് പ്രസിഡന്റാണ് കൊളെറ്റ് ക്രെസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിലൂടെ ലോകത്തെ ഏറ്റവും മൂല്യമുള്ള ടെക്‌നോളജി കമ്പനിയെന്ന പദവിയിലേക്ക് എൻവിഡിയയെ നയിച്ച അമരക്കാരനാണ് ജെൻസൻ ഹുവാങ്.


എൻവിഡിയയുടെ മുൻനിര ഉപഭോക്താക്കളിലൊന്നായ സിംഗപ്പൂർ ആസ്ഥാനമായുള്ള മെഗാസ്പീഡ് ഇന്റർനാഷണലിന്റെ മുൻ എക്‌സിക്യൂട്ടീവ് ആലിസ് ഹുവാങുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് ജെൻസൻ ഹുവാങ് ജീവനക്കാർക്ക് അയച്ച കത്തിൽ തുറന്നുസമ്മതിച്ചിരുന്നു. തന്റെ കുടുംബത്തോടും സഹപ്രവർത്തകരോടും മാപ്പ് ചോദിച്ച ഹുവാങ്, സ്വന്തം പ്രവൃത്തികളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും വ്യക്തമാക്കുകയുണ്ടായി. കുടുംബത്തെ വേദനിപ്പിച്ചതിൽ വലിയ ഖേദമുണ്ടെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് ന്യായീകരണങ്ങളില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home