Deshabhimani

നഴ്സുമാരെ മന്ത്രി അപമാനിച്ചു; അധിക്ഷേപ പരാമർശം പിൻവലിക്കണമെന്ന്‌ കെജിഎൻഎ

KGNA
വെബ് ഡെസ്ക്

Published on Nov 12, 2026, 07:47 PM | 1 min read

തിരുവനന്തപുരം : ​ചികിത്സാ പിഴവുകൾക്ക് കാരണം കേരളത്തിന് പുറത്ത്‌ നഴ്സിങ്‌ പഠിച്ചവരാണെന്ന മന്ത്രി കെ മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎൻഎ). സർക്കാർ വീഴ്ച മറയ്ക്കാൻ നഴ്സുമാരെ അധിക്ഷേപിക്കുന്ന പരാമർശം മന്ത്രി പിൻവലിക്കണമെന്ന്‌ കെജിഎൻഎ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അഭിപ്രായം പറഞ്ഞതെന്ന് വ്യക്തമാക്കണം. എവിടെ പഠിച്ചാലും പിഎസ്‌സി പരീക്ഷയും അഭിമുഖവും വിജയിച്ച്‌ റാങ്ക് പട്ടികയിൽ മുൻപന്തിയിലെത്തിയാൽ മാത്രമേ സർക്കാർ ആശുപത്രികളിൽ ജോലി ലഭിക്കൂവെന്ന് കെജിഎൻഎ പറഞ്ഞു. സർക്കാർ ആശുപത്രികളിൽ ജോലി ലഭിക്കാൻ കേരള നഴ്സിങ്‌ കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണെന്ന കാര്യവും കെജിഎൻഎ ചൂണ്ടിക്കാട്ടി. മറ്റൊരു സംസ്ഥാനത്ത് പഠിച്ചു എന്നതിന്റെ പേരിൽ ഒരു വിഭാഗം നഴ്സുമാരെ അപകീർത്തിപ്പെടുത്തുന്ന നിലപാടിൽ പ്രതിഷേധിക്കുന്നെന്നും ജനറൽ സെക്രട്ടറി ടി സുബ്രമണ്യൻ പ്രസ്താവനയിൽ പറഞ്ഞു.


ആരോ​ഗ്യമേഖലയിലുണ്ടാകുന്ന തുടർച്ചയായ ചികിത്സാ പിഴവിൽ നഴ്‌സുമാരുടെ തലയിൽ കുറ്റം ചുമത്തി രക്ഷപ്പെടാനായിരുന്നു മന്തരിയുടെ ശ്രമം. ഇഞ്ചക്ഷൻ മാറി കുത്തുന്നത് അന്യ സംസ്ഥാനങ്ങളിൽ പഠിച്ച നേഴ്സുമാരാണെന്നാണ് മന്ത്രിയുടെ വാദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home