Deshabhimani

രാഷ്‌ട്രീയ ഗൂഢാലോചനയിൽ കെട്ടിച്ചമച്ച കേസിൽ മുൻ മന്ത്രിയെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

afaaa.png
വെബ് ഡെസ്ക്

Published on Nov 12, 2026, 07:07 PM | 1 min read

തിരുവനന്തപുരം: അർജന്റീന ഫുട്‌ബോൾ ടീമിന്റെ കേരള സന്ദർശനം നടപ്പാക്കാൻ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട്‌ കെട്ടിച്ചമച്ച കേസിൽ കഴിഞ്ഞ സർക്കാരിലെ കായികമന്ത്രിയെ പ്രതിചേർക്കാൻ ഗവർണർ അനുമതി നൽകി. ഒപ്പം, മുൻ സ്‌പോർട്‌സ്‌ ക‍ൗൺസിൽ പ്രസിഡന്റ്‌ യു ഷറഫലി, അബ്‌ദുറഹിമാന്റെ പ്രൈവറ്റ്‌ സെക്രട്ടറി എന്നിവരെയും പ്രതിചേർക്കാനാണ്‌ അനുമതി. ആഭ്യന്തര വകുപ്പിന്റെ അപേക്ഷയിലാണ്‌ തീരുമാനം.


2022 ലോകകപ്പ്‌ ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീമിനെ കഴിഞ്ഞ സർക്കാർ കേരളത്തിലേക്ക്‌ സ‍ൗഹൃദമത്സരത്തിന്‌ ക്ഷണിക്കുകയും അവർ വരാമെന്ന്‌ സമ്മതിക്കുകയും ചെയ്‌തതാണ്‌. കേരളത്തിൽ വരുന്ന ദിവസം അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്‌എ) അവരുടെ സാമൂഹ്യമാധ്യമം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. അതുപ്രകാരം, സംസ്ഥാന സർക്കാർ സ്‌പോൺസറെ കണ്ടെത്തുകയും സ്‌പോൺസറും എഎഫ്‌എയും കരാറിലെത്തുകയും ചെയ്‌തതതാണ്‌. സന്ദർശനത്തിനു മുന്നോടിയായി എഎഫ്‌എയ്‌ക്ക്‌ നിശ്‌ചിത തുക റിസർവ്‌ ബാങ്ക്‌ അനുമതി പ്രകാരം സ്‌പോൺസർ കൈമാറുകയും ചെയ്‌തു. എന്നാൽ, അവസാനഘട്ടത്തിൽ അർജന്റീന ടീം പിന്മാറി. ഇതിനെതിരെ സ്‌പോൺസർ അന്താരാഷ്‌ട്ര കായിക തർക്കപരിഹാര കോടതിയിൽ എഎഫ്‌എയ്‌ക്കെതിരെ കേസ്‌ ഫയൽ ചെയ്‌തിട്ടുണ്ട്‌.


കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമിനെ കേരളത്തിലേക്ക്‌ ക്ഷണിക്കുകയും കളിക്കാനുള്ള അവരുടെ സമ്മതപ്രകാരം നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കുകയുമാണ്‌ കായികമന്ത്രിയും സംസ്ഥാന സർക്കാരും ചെയ്‌തത്‌. കേന്ദ്ര കായിക, ധന, ആഭ്യന്തര മന്ത്രാലയങ്ങളുടെയും അനുമതി ലഭ്യമാക്കുകയും സ്‌പോൺസർക്ക്‌ പണമടയ്‌ക്കാൻ റിസർവ്‌ബാങ്കിന്റെ അനുമതി ലഭ്യമാക്കുകയും ചെയ്‌തിരുന്നു. ഇതെല്ലാം മറച്ചുവെച്ചാണ്‌ യുഡിഎഫ്‌ സർക്കാർ കേസ്‌ കെട്ടിച്ചമച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home