കലിക്കറ്റ് സര്‍വകലാശാലാ സംരക്ഷണ മാര്‍ച്ച് നാളെ

മലപ്പുറം: അഴിമതിയിലൂടെയും ദുര്‍ഭരണത്തിലൂടെയും കലിക്കറ്റ് സര്‍വകലാശാലയുടെ അക്കാദമിക നിലവാരം തകര്‍ക്കാനുള്ള വൈസ് ചാന്‍സലറുടെ ശ്രമത്തിനെതിരെ കലിക്കറ്റ് സർവകലാശാലാ സംരക്ഷണ സമിതി നേതൃത്വത്തില്‍ വെള്ളിയാഴ്ച പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. തേഞ്ഞിപ്പലത്തെ ആസ്ഥാനത്തേക്ക് നടക്കുന്ന സര്‍വകലാശാലാ സംരക്ഷണ മാര്‍ച്ചില്‍ വിദ്യാര്‍ഥികളും ബഹുജനങ്ങളും അണിനിരക്കും.
രാവിലെ 10ന് മുന്‍ എംപി എ വിജയരാഘവന്‍ ഉദ്ഘാടനംചെയ്യും. മുന്‍മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയാകും. സര്‍വകലാശാലയെ തകര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന വൈസ് ചാന്‍സലര്‍ പി രവീന്ദ്രന്‍ രാജിവയ്ക്കുക, വര്‍ഗീയവല്‍ക്കരണത്തില്‍നിന്ന് കലിക്കറ്റ് സര്‍വകലാശാലയെ സംരക്ഷിക്കുക, അക്കാദമിക നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തും.







0 comments