Deshabhimani

ജുവനൈൽ നിയമത്തിൽ സമഗ്രമാറ്റം ആവശ്യപ്പെട്ട് 'ഭദ്രപക്ഷം' ക്യാമ്പയ്നുമായി ടോം ജോസഫും ഭദ്ര കീർത്തിയും

bhadrapaksham
വെബ് ഡെസ്ക്

Published on Nov 12, 2026, 06:56 PM | 1 min read

കൊച്ചി : ജുവനൈൽ നിയമത്തിൽ സമഗ്രമാറ്റം ആവശ്യപ്പെട്ട് 'ഭദ്രപക്ഷം' ക്യാമ്പയ്നുമായി ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ടോം ജോസഫ്. ചേരാനല്ലൂരിൽ 17 കാരൻ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തിയുമായി ചേർന്നാണ് 'ഭദ്രപക്ഷം' ക്യാമ്പയ്ൻ ആരംഭിക്കുന്നത്.


ക്രിമിനൽ ബാധ്യത നിർണയിക്കുന്നതിനുള്ള നിയമപരമായ പ്രായപരിധി 15 വയസ്സായി നിജപ്പെടുത്തണമെന്ന നിർദേശമാണ് കാംപെയ്ൻ മുന്നോട്ടുവെക്കുന്നത്. കാംപെയ്നിൽ രാജ്യമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം പൗരന്മാരുടെ അഭിപ്രായങ്ങൾ ശേഖരിച്ച് കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിനും വനിതാ-ശിശു വികസന മന്ത്രാലയത്തിനും സമർപ്പിക്കും. എല്ലാ പൗരൻമാർക്കും അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ഈ ജനകീയ മുന്നേറ്റത്തിൽ പങ്കാളിയാകാനാകും.


രാജ്യത്തിന് ഏറ്റവും അത്യാവശ്യമുള്ളതും എല്ലാവരും ആഗ്രഹിക്കുന്നതുമായ ഒരു നിയമമാറ്റത്തിനാണ് ഭദ്രപക്ഷം ക്യാമ്പയിനിലൂടെ ശ്രമിക്കുന്നതെന്നാണ് ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ടോം ജോസഫ് പറഞ്ഞു. 'നമ്മുടെ രാജ്യത്തെ ജുവനൈൽ നിയമം വന്ന കാലത്തെ കുട്ടികളല്ല ഇപ്പോഴുള്ളത്. അവരുടെ മാനസിക നിലയും മറ്റു സാഹചര്യങ്ങളുമെല്ലാം വളരെയധികം മാറിയിരിക്കുന്നു. ലോകത്തെ മറ്റു പല രാജ്യങ്ങളും ജുവനൈൽ നിയമത്തിന്റെ പ്രായപരിധി 15-ഉം 12-ഉം ഒക്കെയാക്കി മാറ്റിയപ്പോഴും നമ്മൾ മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിനാണ് ഇനി മാറ്റം വരേണ്ടത്,' ടോം പറഞ്ഞു.


അച്ഛൻ മരിച്ച വേദനയിലും ഇതുപോലെയുള്ള ഒരു ക്യാമ്പയിന്റെ ഭാഗമാകാൻ ശ്രമിച്ചത് ഇനി ഇതുപോലെയൊരു അപകടവും വേദനയും ഇവിടെയുണ്ടാകരുതെന്ന ആഗ്രഹത്തിലാണെന്ന് ഭദ്രകീർത്തി പറഞ്ഞു. അച്ഛൻ നഷ്ടമായതിന്റെ വേദന ഒരിക്കലും മായില്ല. എന്നാൽ അച്ഛൻ നഷ്ടപ്പെടാൻ ഇടയായ സാഹചര്യം നമ്മളെയെല്ലാം ചിന്തിപ്പിക്കേണ്ട ഒന്നാണ്. ഇനിയൊരു മകനോ മകളോ, അല്ലെങ്കിൽ ഒരച്ഛനോ അമ്മയോ ഒന്നും ഇതുപോലെ കരയാനും വേദനിക്കാനും ഇടവരരുത്. അതിനുവേണ്ടിയാണ് ഞാൻ എന്റെ പക്ഷം നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചതെന്നും ഭദ്ര കീർത്തി കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home