Deshabhimani

യൂത്ത് ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണം; നേട്ടം സ്വന്തമാക്കി അംബേക്കർ മീത്തെയ്

ambekar

അംബേക്കർ മീത്തെയ് ( ഇടത് നിന്ന് രണ്ടാമത്)

വെബ് ഡെസ്ക്

Published on Nov 12, 2026, 08:16 PM | 1 min read

ഡക്കാർ: യൂത്ത് ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് ചരിത്രത്തിലെ ആദ്യ സ്വർണം. സെനഗലിലെ ഡക്കാറിൽ നടക്കുന്ന മത്സരത്തിൽ പുരുഷന്മാരുടെ 50 കിലോ വിഭാഗം ഫൈനലിൽ അയർലൻഡിന്റെ ക്രിസ്റ്റ്യൻ ജുബാനിയെ 3-2ന് പരാജയപ്പെടുത്തി അംബേക്കർ മീത്തെയ് സ്വർണം സ്വന്തമാക്കി.


യൂത്ത് ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമാണിത്. 2010ലെ യൂത്ത് ഒളിമ്പിക്സിൽ 60 കിലോ വിഭാഗത്തിൽ ശിവ ഥാപ്പ നേടിയ വെള്ളിയായിരുന്നു ഇതിന് മുമ്പുള്ള മികച്ച നേട്ടം.


മണിപ്പൂർ സ്വദേശിയായ അംബേക്കർ പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലാണ് പരിശീലനം നടത്തുന്നത്. ക്വാർട്ടർ ഫൈനലിൽ നമീബിയയുടെ അബ്രഹാം കലേംഗയെ ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെടുത്തിയ താരം സെമിയിൽ കൊളംബിയയുടെ ഇസ്സോൺ ജെഫ്രി ഗാലിയ അരേവാലോയെ 5-0ന് തകർത്താണ് ഫൈനലിലെത്തിയത്.


അതേസമയം, വനിതകളുടെ 48 കിലോ വിഭാഗം ഫൈനലിൽ ഇന്ത്യയുടെ ഗുഞ്ചനും ഇന്ന് മത്സരത്തിനിറങ്ങും. കൂടുതൽ മെഡലുകൾ നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home