Deshabhimani

ഷൂട്ടിങ് ലോക ചാമ്പ്യൻഷിപ്പിൽ വിവാൻ കപൂറിന് വെള്ളി; ഒളിമ്പിക്സ് യോഗ്യതയും നേടി

world shooting

ഷൂട്ടിങ് ലോക ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ട്രാപ്പ് ഇനത്തിൽ ഇന്ത്യൻ താരം വിവാൻ കപൂറിന് വെള്ളി

വെബ് ഡെസ്ക്

Published on Nov 12, 2026, 09:03 PM | 1 min read

ദോഹ: ഷൂട്ടിങ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് അഭിമാന നേട്ടം. പുരുഷന്മാരുടെ ട്രാപ്പ് ഇനത്തിൽ ഇന്ത്യൻ താരം വിവാൻ കപൂർ വെള്ളി മെഡൽ സ്വന്തമാക്കി. ഖത്തറിലെ ദോഹയിൽ നടന്ന ഫൈനലിൽ 30ൽ 29 പോയിന്റ് നേടിയ വിവാൻ, ഷൂട്ട്ഔട്ടിൽ കുവൈത്തിന്റെ അബ്ദുൽറഹ്മാൻ അൽഫൈഹാനോട് പരാജയപ്പെടുകയായിരുന്നു. ഇതോടെ 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിനുള്ള യോഗ്യതയും താരം ഉറപ്പിച്ചു.


ഫൈനലിലുടനീളം മുന്നിലായിരുന്ന വിവാന് അവസാന സീരീസിലാണ് ലക്ഷ്യം പിഴച്ചത്. സ്വർണത്തിനായുള്ള ഷൂട്ട്ഔട്ടിൽ മൂന്നാം ശ്രമത്തിലും ലക്ഷ്യം ഭേദിക്കാനായില്ല. മറ്റൊരു ഇന്ത്യൻ താരം ഉദയ്‌വീർ സിങ് ജയ്ജി 11 പോയിന്റുമായി ആറാം സ്ഥാനത്തെത്തി.


ചൈനയുടെ ക്വി യിങ് വെങ്കലം നേടി. തുർക്കിയുടെ യാവുസ് ഇൽനാമും ക്വി യിങ്ങും 18 പോയിന്റ് വീതം നേടിയെങ്കിലും യോഗ്യതാ റൗണ്ടിലെ മികച്ച സ്കോറിന്റെ അടിസ്ഥാനത്തിലാണ് ചൈനീസ് താരത്തിന് വെങ്കലം ലഭിച്ചത്. ഇതോടെ മൂന്നാമത്തെ ഒളിമ്പിക്സ് ക്വാട്ടയും ചൈന സ്വന്തമാക്കി.


ഐഎസ്എസ്എഫ് മത്സരങ്ങളിൽ വിവാന്റെ ആറാമത്തെ മെഡലാണിത്. ഇതിൽ അഞ്ചും വെള്ളിയാണ്. ജൂനിയർ ലോക ചാമ്പ്യൻഷിപ്പിലും ജൂനിയർ ലോകകപ്പിലും താരം നേരത്തെ മെഡലുകൾ നേടിയിട്ടുണ്ട്. ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിലെ പുരുഷന്മാരുടെ ട്രാപ്പ് വിഭാഗത്തിൽ ഇന്ത്യയുടെ നാലാമത്തെ മെഡലാണിത്. കഴിഞ്ഞ പതിപ്പിൽ സൊരാവർ സിങ് സന്ധു വെങ്കലം നേടിയിരുന്നു. 2006ൽ മാനവ്‌ജീത് സിങ് സന്ധു സ്വർണവും 1962ൽ കർണി സിങ് വെള്ളിയും നേടിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home