ad
Deshabhimani

print edition ജാവലിനിൽ നീരജ്‌ ഫൈനലിൽ

Neeraj Chopra Commonwealth Games Glasgow javelin throw final

നീരജ്‌ ചോപ്ര

വെബ് ഡെസ്ക്

Published on Jul 31, 2026, 01:31 AM | 1 min read

ഗ്ലാസ്‌ഗോ: മെഡൽ പ്രതീക്ഷിക്കുന്ന പുരുഷന്മാരുടെ ജാവലിൻത്രോയിൽ നീരജ്‌ ചോപ്രയടക്കം മൂന്ന്‌ ഇന്ത്യൻ താരങ്ങൾ ഫൈനലിൽ കടന്നു. യോഗ്യതാറ‍ൗണ്ടിൽ നീരജ്‌ 79.61 മീറ്റർ എറിഞ്ഞ്‌ അഞ്ചാമതാണ്‌. രോഹിത്‌ യാദവ്‌ (78.37) യാഷ്‌ വീർ സിങ് (78.36)എന്നിവരും മെഡൽ പോരിന്‌ അർഹത നേടി. ഫൈനലിൽ നേരിട്ടെത്താനുള്ള യോഗ്യതാദൂരം 84 മീറ്ററായിരുന്നു. ആരും ഇ‍ൗദൂരം മറികടക്കാത്തതിനാൽ മികച്ച 12 ഏറുകാർക്ക്‌ ടിക്കറ്റ്‌ കിട്ടി. നിലവിലെ ചാമ്പ്യൻ പാകിസ്ഥാന്റെ അർഷദ്‌ നദീം 78.63 മീറ്റർ എറിഞ്ഞു.


ഫൈനൽ ഇന്ന്‌ രാത്രി 12.45നാണ്‌. നീരജ്‌ 2018ലെ ചാമ്പ്യനാണ്‌. കഴിഞ്ഞതവണ പരിക്കിനെത്തുടർന്ന്‌ പങ്കെടുത്തില്ല.


പുരുഷ ട്രിപ്പിൾജമ്പിൽ പ്രവീൺ ചിത്രവേലും ശെൽവ പ്രഭുവും ഫൈനലിലെത്തി. 400 മീറ്റർ ഫൈനലിൽ ടി കെ വിശാൽ ഇന്ത്യൻ പ്രതിനിധിയാണ്‌. വനിതകളുടെ ഷോട്ട്‌പുട്ടിൽ മൻപ്രീത്‌ ക‍ൗർ നാലാമതായി. 3000 മീറ്റർ സ്‌റ്റീപ്പിൾചേസിൽ പാരുൾ ച‍ൗധരിക്ക്‌ അഞ്ചാംസ്ഥാനം. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ പി യശസും സന്തോഷ്‌കുമാർ തമിഴരശനും ഇന്ന്‌ ഫൈനലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home