കഞ്ചാവും എംഡിഎംഎയുമായി പിടിയില്‍

സിക്കന്ദർ മൊല്ല, ടി എസ് സുർജിത്
കൊച്ചി
കളമശേരിയിലും ഇടപ്പള്ളിയിലും കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവും എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. ഇടപ്പള്ളി ഗ്രാൻഡ് മാളിന് സമീപത്തുനിന്ന് 20.272 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി സിക്കന്ദർ മൊല്ല (47)യാണ് പിടിയിലായത്.
ആക്രിക്കച്ചവടത്തിന്റെ മറവിലാണ് പ്രതി കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നത്. കളമശേരി വിടാകുഴ അമ്പാട്ടുലെയ്‌നിന് സമീപത്തുനിന്ന് 6.08 ഗ്രാം എംഡിഎംഎയുമായി തൃക്കാക്കര കരിമക്കാട് തോപ്പിൽപറമ്പിൽ ടി എസ് സുർജിത്തും (21) പിടിയിലായി. സുർജിത് നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണ്. ഇയാൾക്കെതിരെ കൂടുതൽ നിയമനടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ് ടീമാണ് ഇരുവരെയും പിടികൂടിയത്.










0 comments