ad
Deshabhimani

സംസ്കൃത സർവകലാശാല

എസ്എഫ്ഐ അനിശ്‌ചിതകാലസമരം പത്തുദിനം പിന്നിട്ടു

SFI

സംസ്കൃത സർവകലാശാലയിൽ എസ്എഫ്ഐ നടത്തുന്ന അനിശ്‌ചിതകാലസമരത്തിൽ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jul 31, 2026, 02:48 AM | 1 min read

കാലടി


പതിനെട്ട്‌ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്കൃത സർവകലാശാലയിൽ എസ്എഫ്ഐ നടത്തുന്ന അനിശ്ചിതകാലസമരം 10 ദിവസം പിന്നിട്ടു.


സംസ്കൃത സർവകലാശാലയിലെ അതിഥി അധ്യാപകനിയമനം സമയബന്ധിതമായി പൂർത്തിയാക്കുക, കോഴ്സ് പൂർത്തീകരിച്ച വിദ്യാർഥികൾക്ക് സമയബന്ധിതമായി സർട്ടിഫിക്കറ്റുകൾ നൽകുക, സർവകലാശാലയിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക, വൈസ് ചാൻസലറുടെ സേവനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ജൂണിലും ജൂലൈയിലും സമരം സംഘടിപ്പിച്ചിരുന്നു. സർവകലാശാല മുഖ്യകവാടത്തിൽ പന്തൽ കെട്ടിയാണ് സമരം.


ചർച്ചക്കായി അധികാരികൾ ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും വൈകിയാൽ സമരത്തിന്റെ ഗതി മാറ്റുമെന്നും എസ്എഫ്ഐ അറിയിച്ചു. കഴിഞ്ഞദിവസം സിപിഐ എം നേതാക്കൾ സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്‌ച എസ്എഫ്ഐ സംസ്ഥന പ്രസിഡന്റ്‌ എം ശിവപ്രസാദ് സമരത്തെ അഭിവാദ്യം ചെയ്‌ത്‌ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home