ചാരിയാട്ട് കുളം കാടുമൂടി നശിക്കുന്നു

കാടുമൂടി കിടക്കുന്ന ചെമ്പഴന്തി ചാരിയാട്ട് കുളം
കഴക്കൂട്ടം
നൂറ്റാണ്ടിനുംമേലെയായി ചെമ്പഴന്തി മേഖലയുടെ കാർഷിക, ഗാർഹിക ആവശ്യങ്ങൾ നിറവേറ്റിയിരുന്ന ചാരിയാട്ട് കുളം കാടുമൂടി നശിക്കുന്നു. മുൻകാലങ്ങളിൽ വേനൽ ശക്തമാകുമ്പോൾ ഇതുപോലുള്ള കുളങ്ങളെ ആശ്രയിച്ചാണ് പാടത്ത് കൃഷിയിറക്കിയിരുന്നത്. ജല ദൗർലഭ്യത്താൽ നൂറുകണക്കിനാളുകൾ കാർഷികമേഖലയിൽനിന്ന് പടിയിറങ്ങുന്പോഴും കുളത്തെ സംരക്ഷിക്കാൻ ബിജെപി ഭരിക്കുന്ന കോർപറേഷൻ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചെമ്പഴന്തി വാർഡിലും സമീപത്തുമായി ആറ് കുളങ്ങളാണ് കാടുമൂടി നാശത്തിന്റെ വക്കിലുള്ളത്. കൊടുംവേനലിൽപ്പോലും വറ്റാത്ത ചാരിയാട്ട് കുളവും നശിക്കുന്നതോടെ ജലദൗർലഭ്യം രൂക്ഷമാകും. ഇവിടം ഇഴജന്തുക്കളുടെ താവളവുമാകുന്നു. വൃത്തിയാക്കി ജലദൗർലഭ്യം പരിഹരിക്കാൻ കോർപറേഷൻ യുഡിഎഫ് കൗൺസിലറോ നടപടിയെടുക്കുന്നില്ല. ചെമ്പഴന്തി ഗുരുകുലത്തിന് എതിർവശമുള്ള ചാരിയാട്ട് കുളവും മറ്റ് ജലസ്രോതസ്സുകളും അടിയന്തരമായി വൃത്തിയാക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.










0 comments