പുരസ്‌കാരം ഏറ്റുവാങ്ങി

സുരക്ഷിത് മാർഗ് പുരസ്‌കാരം മന്ത്രി ഷിബു ബേബി ജോണിൽനിന്ന് സ്‌കൂൾ ഭാരവാഹികൾ ഏറ്റുവാങ്ങുന്നു
അമ്പലപ്പുഴ
വിദ്യാർഥികളിലൂടെ സമൂഹത്തിൽ റോഡ് സുരക്ഷാ സംസ്‌കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസവകപ്പും പോപ്പുലാർ (കുറ്റൂക്കാരൻ) ഗ്രൂപ്പും ചേർന്ന് സംഘടിപ്പിച്ച സുരക്ഷിത് മാർഗ് പദ്ധതിയുടെ ജില്ലാ പുരസ്‌കാരം അറവുകാട് ഹൈസ്‌കൂളിന് ലഭിച്ചു. 50,000 രൂപയും ഫലകവുമാണ് പുരസ്‌കാരം. മികച്ച അധ്യാപകനുള്ള പുരസ്‌കാരം (20,000 രൂപയും ഫലകവും) ഇതേ സ്‌കൂളിലെ പി കെ ഉമാനാഥനാണ്. പുരസ്‌കാരങ്ങൾ മന്ത്രി ഷിബു ബേബി ജോണിൽനിന്ന് പ്രധാനാധ്യാപിക പി കെ സജീന, പി കെ ഉമാനാഥൻ, സ്‌കൂൾ മാനേജർ ബിനീഷ് ബോയ്, പിടിഎ പ്രസിഡന്റ് അബ്‌ദുൾ ഷുക്കൂർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പി ടി മധു, ശോഭിത് ലാൽ, ജയശ്രീ എന്നിവർ പങ്കെടുത്തു.










0 comments