Deshabhimani

ഹൂതി ആക്രമണം: നജ്‌റാനിൽ ആറ് സൗദി പൗരന്മാർക്ക് പരിക്ക്

saudi

ആക്രമണത്തില്‍ തകര്‍ന്ന വീട് Image Credit : arab news

വെബ് ഡെസ്ക്

Published on Oct 18, 2026, 10:49 PM | 1 min read

റിയാദ്: യമനിലെ ഹൂതി സായുധസംഘം വിക്ഷേപിച്ച പ്രൊജക്ടൈൽ പതിച്ച് സൗദിയിലെ നജ്‌റാനിൽ ആറു പൗരന്മാർക്ക് പരിക്കേറ്റു. മൂന്ന് വീടുകൾക്കും മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.

ഞായറാഴ്ച നജ്‌റാനിലെ ജനവാസ മേഖലയിലാണ് പ്രൊജക്ടൈൽ പതിച്ചത്. സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. സാധാരണക്കാർക്കും അവരുടെ സ്വത്തുക്കൾക്കും നേരെ ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി.


സംഭവത്തിൽ ആവശ്യമായ മുൻകരുതലുകളും നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. നജ്റാൻ നഗരത്തിൽ അപകട മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home