Deshabhimani

വിദ്യാർഥികളുടെ അനിശ്ചിതകാല നിരാഹാര സമരത്തിൽ അടിയന്തരമായി ഇടപെടണം; രാഷ്ട്രപതിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ്

john brittas mp
വെബ് ഡെസ്ക്

Published on Oct 18, 2026, 10:53 PM | 1 min read

ന്യൂഡല്‍ഹി: രാഷ്ട്രപതിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി. 2026 ഒക്ടോബർ 3-ന് ആരംഭിച്ച് ഇന്നേക്ക് 16 ദിവസം പിന്നിട്ടിട്ടും തുടരുന്ന ജെഎൻയു വിദ്യാർത്ഥി യൂണിയൻ (ജെഎൻയുഎസ്‌യു) പ്രതിനിധികളുടെയും മറ്റ് വിദ്യാർത്ഥികളുടെയും അനിശ്ചിതകാല നിരാഹാര സമരത്തിൽ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം കത്തിലൂടെ അഭ്യർഥിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾക്കെതിരായ പുറത്താക്കൽ ഉത്തരവുകൾ റദ്ദാക്കുക, ചീഫ് പ്രോക്ടറുടെ ഓഫീസ് (സിപിഒ) മാനുവലിലെ വിവാദ വ്യവസ്ഥകൾ പിൻവലിക്കുക, വിദ്യാർത്ഥികളുടെ ദീർഘകാലമായുള്ള പരാതികൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.


കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും അദ്ദേഹം പ്രത്യേക കത്തയച്ചു. നിരാഹാര സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ആരോഗ്യനില വഷളാകുന്നതിലും, ദീർഘകാലമായി തുടരുന്ന അച്ചടക്ക നടപടികൾ ക്യാമ്പസിലെ ജനാധിപത്യപരമായ പങ്കാളിത്തത്തെ പ്രതികൂലമായി ബാധിക്കുന്നതിലും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണുന്നതിനുമായി സർവകലാശാലാ ഭരണകൂടവുമായി അടിയന്തരമായി ചർച്ച നടത്തി ഇടപെടണമെന്നും അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home