Deshabhimani

രണ്ടാം ട്വന്റി 20; ഷഫാലി വർമയ്ക്ക് വെടിക്കെട്ട് അർധസെഞ്ചുറി

shafali
വെബ് ഡെസ്ക്

Published on Oct 18, 2026, 09:56 PM | 1 min read

റായ്പുർ : സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യൻ താരം ഷഫാലി വർമയ്ക്ക് തകർപ്പൻ അർധസെഞ്ചുറി. 25 പന്തിൽ ആറ് ഫോറും നാല് സിക്‌സും സഹിതം 55 റൺസാണ് ഷഫാലി നേടിയത്.


ഷഫാലിയുടെ മികവിൽ മത്സരത്തിൽ ഒൻപത് വിക്കറ്റിന്റെ ജയവുമായി ഇന്ത്യ വനിതാ ട്വന്റി20 പരമ്പര സ്വന്തമാക്കി. സിംബാബ്‌വെ ഉയർത്തിയ 103 റൺസ് വിജയലക്ഷ്യം 67 പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home