Deshabhimani

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; അഴ്സണലിന് ജയം, നോട്ടിങ്ഹാമിനെ വീഴ്ത്തിയത് എതിരില്ലാത്ത ഒരു ഗോളിന്

arsanal

Photo: Sky Sports

വെബ് ഡെസ്ക്

Published on Oct 18, 2026, 11:16 PM | 1 min read

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ അഴ്സണൽ. നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ ഹോം ഗ്രൗണ്ടായ സിറ്റി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നോനി മഡ്യൂക്കെയാണ് അഴ്സണലിന്റെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ 80-ാം മിനിറ്റിലായിരുന്നു ഗോൾ.


ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. രണ്ടാം പകുതിയിലും ആക്രമണത്തിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ അഴ്സണലിന് കഴിഞ്ഞില്ല. മത്സരത്തിന്റെ അവസാന 20 മിനിറ്റിലേക്ക് കടക്കുമ്പോഴും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ അഴ്സണലിന് സാധിച്ചില്ല. 2023 ഒക്ടോബറിന് ശേഷം ആദ്യമായി ഒരു പ്രീമിയർ ലീഗ് മത്സരത്തിന്റെ ആദ്യ 70 മിനിറ്റിൽ ഗോൾ നേടാനാകാത്ത സാഹചര്യത്തിലായിരുന്നു ടീം.


പരിശീലകൻ മൈക്കൽ ആർട്ടേറ്റ നടത്തിയ മാറ്റങ്ങൾ മത്സരത്തിൽ നിർണായകമായി. വിക്ടർ യോക്കറെസ്, ജുറിയൻ ടിംബർ, മൈക്കൽ മെറിനോ എന്നിവരെ കളത്തിലിറക്കിയതോടെ അഴ്സണ കൂടുതൽ നിയന്ത്രണം കൈവരിച്ചു. ഇതിനുപിന്നാലെയാണ് മഡ്യൂക്കെയുടെ ഗോൾ നേടിയത്.


ഗോൾ വഴങ്ങിയതിന് പിന്നാലെ നോട്ടിംഗ്ഹാം ഫോറസ്റ്റ് സമനിലയ്ക്കായി ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. പ്രതിരോധതാരം മുറില്ലോയുടെ ഷോട്ട് ക്രോസ്‌ബാറിന് മുകളിലൂടെ പോയി. പിന്നാലെ ലിയാം ഡെലാപ്പിന് ലഭിച്ച അവസരവും അഴ്സണൽ പ്രതിരോധം തടഞ്ഞു.


മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ഒരു ഗോളിന്റെ ലീഡ് നിലനിർത്തി അഴ്സണൽ മൂന്ന് പോയിന്റ് സ്വന്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home