Deshabhimani

യുവമോർച്ചക്കാർ തമ്മിൽ സംഘർഷം; ജില്ലാ ജനറൽ സെക്രട്ടറിയടക്കം 7 പേർക്കെതിരെ കേസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2026, 12:01 AM | 1 min read

കുഴൽമന്ദം

യുവമോർച്ചക്കാർ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഭാഗമായി ഏഴ് പേർക്കെതിരെ കുഴൽമന്ദം പൊലീസ് കേസെടുത്തു. യുവമോർച്ച പ്രവർത്തകൻ തേങ്കുറുശി തച്ചമൂച്ചിക്കൽ വീട്ടിൽ മൃദുൽ പ്രേമിനെ (28) ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് യുവമോർച്ച ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അൻജിത്ത് വിജയൻ (27), ആലത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി അനുജിത്ത് (27), യുവമോർച്ച പ്രവർത്തകരായ ഇസഹാക്ക് (27), ആൽഫി ബോസ് (24), ഋഷികേഷ് പ്രസാദ് (23), സജിത്ത് (21), തേജസ് (18) എന്നിവർക്കെതിരെ കേസെടുത്തത്. വ്യാഴം വൈകിട്ട്‌ 6.45നാണ്‌ സംഭവം. സുഹൃത്ത് സുധീഷുമൊത്ത് മൃദുൽ പ്രേം ബൈക്കിൽ വരുമ്പോൾ കയറംകുളത്തുവച്ച് സ്കൂട്ടറിലെത്തിയ മാഹാളികുടം ഋഷികേഷ് പ്രസാദ്, വെമ്പല്ലൂർ സജിത്ത് എന്നിവർ ചേർന്ന് സ്‌കൂട്ടർ കുറുകെയിട്ട്‌ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന്‌ കാറിലെത്തിയ അൻജിത്ത് വിജയൻ, അനുജിത്ത്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരുമ്പുവടികൊണ്ട് മൃദുൽ പ്രേമിനെ തലയ്‌ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കാറിൽ വടിവാളും ഉണ്ടായിരുന്നതായി പറയുന്നു.ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. പ്രതികൾ ഒളിവിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home