അന്താരാഷ്ട്ര പൈതൃക ദിനാചരണം

അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ മായശിരസ്സ് കൂടിയാട്ടത്തിൽ സീതയായി സരിത കൃഷ്ണകുമാർ
ഇരിങ്ങാലക്കുട
അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ അന്താരാഷ്ട്ര പൈതൃക ദിനത്തിന്റ ഭാഗമായി മായശിരസ്സ് കൂടിയാട്ടം അരങ്ങേറി. കേന്ദ്ര സാംസ്കാരിക വകുപ്പിന്റേയും കേന്ദ്ര സംഗീത നാടക അക്കാദമി കൂടിയാട്ടം കേന്ദ്രയുടെയും ആഭിമുഖ്യത്തിൽ അമ്മന്നൂർ ഗുരുകുലമാണ് കൂടിയാട്ടം അവതരിപ്പിച്ചത്. കൂടിയാട്ടം കേന്ദ്രയുടെ പുതിയ പ്രോജക്ട് ഡയറക്ടറായി നിയമിതനായ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരെ അനുമോദിച്ചു. കൂടിയാട്ടത്തിൽ രാവണനായി പൊതിയിൽ രഞ്ജിത് ചാക്യാരും സീതയായി സരിത കൃഷ്ണകുമാറും രംഗത്തെത്തി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ ഇടക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണൻ താളം ആതിരാ ഹരിഹരൻ, ഗുരുകുലം അക്ഷര ചമയം കലാനിലയം ഹരിദാസ്, കലാമണ്ഡലം വൈശാഖ് എന്നിവരും പങ്കെടുത്തു.









0 comments