Deshabhimani

print edition ക്രൈംബ്രാഞ്ചിന്‌ വിടാൻ നീക്കം: ഗ്യാനേഷിനെതിരായ അന്വേഷണം പ്രഹസനമാകും

Gyanesh Kumar
വെബ് ഡെസ്ക്

Published on Oct 19, 2026, 01:30 AM | 1 min read

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറി തടിയൂരാൻ സർക്കാർ. നിലവിൽ പ്രഖ്യാപിച്ച വിജിലൻസ്‌ അന്വേഷണം നിലച്ച മട്ടാണ്‌. ഇരുപത്‌ വർഷംമുന്പ്‌ നടന്ന അന്വേഷണത്തിന്റെ രേഖകൾ കണ്ടെടുക്കാൻ ഇതുവരെ വിജിലൻസിനായിട്ടില്ല. ഇതോടെയാണ്‌ പതിബെൽ കന്പനി പ്രോജക്ട്‌ എൻജിനിയറായിരുന്ന ലീ സി ബിൻ ആത്മഹത്യ ചെയ്‌തത്‌ അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്താൻ ആഭ്യന്തരവകുപ്പ്‌ ആലോചിക്കുന്നത്‌. ഇതോടെ, ഗ്യാനേഷിനെതിരായ അന്വേഷണം കണ്ണിൽപൊടിയിടലാകും.


കെഎസ്‌ടിപി റോഡ്‌ വികസന പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഗുരുതര ആരോപണം ഉന്നയിച്ചാണ്‌ അന്ന്‌ പദ്ധതിയുടെ പ്രോജക്ട്‌ എഞ്ചിനീയറായിരുന്ന ലീ സി ബിൻ കോലാലംപൂരിൽ ആത്മഹത്യചെയ്‌തത്‌. ആത്മഹത്യാകുറിപ്പിൽ അന്ന്‌ പൊതുമരാമത്ത്‌ സെക്രട്ടറിയായിരുന്ന ഗ്യാനേഷ്-കുമാറിന്റെ പേരുണ്ടായിരുന്നു. ഇതേകുറിച്ച്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദൻ വിജിലൻസ്‌ അന്വേഷണംനടത്തി. എന്നാൽ അന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണി ഗ്യാനേഷ്‌-കുമാറിനെ കേന്ദ്ര സർവീസിലേക്ക്‌ കൊണ്ടുപോയി രക്ഷിച്ചു. കഴിഞ്ഞദിവസം ആഭ്യന്തരവകുപ്പിന്‌ ലഭിച്ച പരാതിയെ തുടർന്നാണ്‌ കേസ്‌ വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചത്‌. ഇ‍ൗ അന്വേഷണം വിജിലൻസ്‌ നടത്തുന്നതിനിടെയാണ്‌ ക്രൈംബ്രാഞ്ചിന്‌ വിട്ട്‌ അട്ടിമറിക്കാനുള്ള നീക്കം നടത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home