Deshabhimani

തിമിരി വയലിൽ വലിയവളപ്പിൽ ചാമുണ്ഡി വിത്തിട്ടു

ഭാഗ്യം പൊലിയട്ടെ നട്ടുനനച്ചേടത്തും 
കരിച്ചു വാളിയേടത്തും

തിമിരി വയലിൽ വലിയവളപ്പിൽ ചാമുണ്ഡി വിത്തെറിയുന്നു
വെബ് ഡെസ്ക്

Published on Oct 19, 2026, 02:00 AM | 1 min read

ചെറുവത്തൂർ

കുരുത്തോലത്തിരുമുടിയും അരയോടയും ചെമ്പട്ടുമണിഞ്ഞ് വലിയവളപ്പിൽ ചാമുണ്ഡി ചെണ്ടയുടെയും കൈവിളക്കിന്റെയും വാല്യക്കാരുടെയും അകമ്പടിയിൽ ഉറഞ്ഞാടി. പിന്നെ തിമിരി കൊടക്ക വയലിലെത്തി വിത്തെറിഞ്ഞു. ‘നട്ടുനനച്ചേടത്തും കരിച്ചു വാളിയേടത്തും ഒന്നിന് പത്തായും പത്തിന് നൂറായും’ ഭാഗ്യം പൊലിയാൻ മഞ്ഞൾക്കുറിയെറിഞ്ഞ്‌ അനുഗ്രഹവും നൽകി. തുലാപ്പത്തിനാണ് തെയ്യക്കാവുകൾ ഉണരുന്നതെങ്കിൽ തുലാം ഒന്നിനുതന്നെ ചെറുവത്തൂർ തിമിരി വയലിൽ തെയ്യം എത്തി വയലിൽ വിത്തിടും. തെയ്യം വിത്തെറിഞ്ഞ ശേഷമാണ് ഇവിടെ കർഷകർ പാടത്തിറങ്ങുന്നത്. ദേശാധിപതിയായ മടയിൽ ചാമുണ്ഡേശ്വരി കർഷകരെയും കന്നുകാലികളെയും കാത്തുരക്ഷിക്കാനുള്ള ചുമതല വലിയവളപ്പിൽ ചാമുണ്ഡിക്ക് നൽകി എന്ന നാട്ടുവിശ്വാസമാണ് സവിശേഷമായ ഈ ചടങ്ങിന് പിന്നിലുള്ളത്. മേടത്തിലും തുലാവത്തിലും വലിയവളപ്പില്‍ കാവിൽ തെയ്യം കെട്ട് നടക്കും. പുലയ സമുദായം തലമുറകളായി പരിപാലിച്ചുവരുന്ന കാവാണിത്. തുലാം ഒന്നിന് വയലില്‍ വിത്ത് വിതയ്ക്കുന്നതാണ് പ്രധാന ചടങ്ങ്. ജന്മി- നാടുവാഴിത്തകാലത്ത് താഴക്കാട്ട് മന ദാനമായി നല്‍കിയതാണ് വലിയവളപ്പില്‍ ചാമുണ്ഡിയുടെ ഭൂമിയും കൃഷിയിടവും. വയലിൽ വിത്തിട്ട ശേഷം തെയ്യം പഴയ ജന്മിതറവാടുകളായ താഴക്കാട്ട് മനയും പൂവളപ്പും സന്ദർശിച്ച് ദേശസഞ്ചാരവും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home