വിലക്കയറ്റത്തിൽ പൊറുതിമുട്ടി

കോട്ടയം നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കുതിച്ചുയർന്നതോടെ നടുവൊടിഞ്ഞ് ജനങ്ങൾ. അരി, പച്ചക്കറി പലവ്യഞ്ജനങ്ങൾക്കെല്ലാം വില കൂടിയതോടെ അടുക്കളച്ചെലവുകൾ താങ്ങാനാവുന്നില്ല. വില കുതിക്കുമ്പോഴും വിപണിയിൽ ഇടപെടാതെ സർക്കാർ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു. സാധനങ്ങളുടെ വില നാൾക്കുനാൾ കൂടുകയാണ്. ഓണം കഴിഞ്ഞപ്പോൾ കുറഞ്ഞ പഞ്ചസാരയുടെ വില വീണ്ടും വർധിച്ച് 58ൽ എത്തി. വരും ദിവസങ്ങൾ അരി വില വീണ്ടും വർധിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു. പച്ചക്കറി വിപണിയിലും സ്ഥിതി വ്യത്യസ്തമല്ല. സവാള 50, കിഴങ്ങ്, തക്കാളി, പയർ, വെണ്ടക്ക 40, ക്യാരറ്റ് 60, ബീൻസ് 80, ഉള്ളി 100 എന്നിങ്ങനെയാണ് വില. പലവ്യഞ്ജന വിപണിയിൽ വൻ വർധനയാണ്. കുത്തരിക്ക് 55 മുതൽ 64 രൂപ വരെ വില വരുന്നു. പ്രമുഖ ബ്രാൻഡുകളുടെ ബിരിയാണി അരി കിലോയ്ക്ക് 110 രൂപ മുതൽ 200വരെയാണ്. തുവരപ്പരിപ്പ്, കടല എന്നിവയ്ക്ക് 20 രൂപവിതവും ഉഴുന്നിന് 10ഉം, വൻപയറിന് 14 രൂപയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചത്. ചെറുപയർ, ചായപ്പൊടി തുടങ്ങിയവയ്ക്കും വില കൂടി.









0 comments