Deshabhimani

അൺസ്‌റ്റോപ്പബിൾ കോതമംഗലം

Revenue District School Sports Meet

മുഹമ്മദ് അലി ജൗഹർ, 
സീനിയർ ബോയ്സ് 100 മീറ്റർ, മാർ ബേസിൽ 
എച്ച്എസ്എസ് കോതമംഗലം

വെബ് ഡെസ്ക്

Published on Oct 19, 2026, 03:08 AM | 2 min read

കൊച്ചി


കിരീടത്തിലേക്ക് മിന്നല്‍വേഗത്തില്‍ കോതമംഗലവും മാര്‍ ബേസിലും. റവന്യു ജില്ലാ സ്കൂള്‍കായികമേളയുടെ മൂന്നാംദിനത്തില്‍ 237 പോയിന്റുമായി കോതമംഗലം കിരീടത്തില്‍ പിടിമുറുക്കി. 28 സ്വര്‍ണവും 22 വെള്ളിയും 20 വെങ്കലവുമാണ് സമ്പാദ്യം. 93 പോയിന്റുമായി അങ്കമാലിയാണ് രണ്ടാമത്. എട്ട്‌ സ്വര്‍ണവും ഒമ്പത്‌ വെള്ളിയും ഏഴ്‌ വെങ്കലവുമാണ് നേട്ടം. 79 പോയിന്റുമായി പെരുമ്പാവൂര്‍ മൂന്നാമതുണ്ട്. എട്ട്‌ സ്വര്‍ണവും നാല്‌ വെള്ളിയും 12 വെങ്കലവും സ്വന്തമാക്കി.



സ്കൂളുകളില്‍ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിന്റെ സമഗ്രാധിപത്യം തുടരുകയാണ്. 22 സ്വര്‍ണവും 15 വെള്ളിയും 15 വെങ്കലവുമായി 170 പോയിന്റ് നേടി. 36 പോയിന്റുമായി വെങ്ങോല ശാലേം ഹൈസ്കൂളാണ് രണ്ടാമത്. അഞ്ച്‌ സ്വര്‍ണവും രണ്ട്‌ വെള്ളിയും അഞ്ച്‌ വെങ്കലവും സ്വന്തമാക്കി. മൂന്നാമതുള്ള മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍
ഫനേജ് എച്ച്എസിന് 24 
പോയിന്റാണ്. ഒരു സ്വ‍ര്‍ണവും അഞ്ച്‌ വെള്ളിയും നാല്‌ വെങ്കലവും നേടി.


ഞായറാഴ്ച 65 ഇനങ്ങളുടെ ഫൈനൽ നടന്നു. തിങ്കളാഴ്ച സീനിയര്‍ വിഭാഗത്തില്‍ 5000, 800, 200 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ്, ഹാമര്‍ത്രോ, ജാവലിന്‍ത്രോ, ജൂനിയര്‍ വിഭാഗത്തില്‍ 3000, 200 മീറ്റര്‍, ട്രിപ്പിള്‍ജമ്പ്, ഹാമര്‍ത്രോ, 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയും സബ് ജൂനിയര്‍ മത്സരങ്ങളും നടക്കും.


threyaത്രയാ ബിനു പി എ അദബിയ ഫർഹാൻ


സ്പീഡാണ് മെയിന്‍


കൊച്ചി


ട്രാക്കില്‍ തീപിടിപ്പിച്ച് മുഹമ്മദ് അലി ജൗഹറും അദബിയ ഫർഹാനും ത്രയ ബിനുവും അതിവേഗതാരങ്ങളായി. ഞായറാഴ്ച സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 100 മീറ്റർ മത്സരങ്ങൾ പൂർത്തിയായതോടെയാണ് വേഗതാരങ്ങളുടെ ചിത്രം തെളിഞ്ഞത്. സീനിയർ ആൺകുട്ടികളുടെ മത്സരത്തിൽ കോതമംഗലം മാർബേസിൽ എച്ച്എസ്എസിലെ ജൗഹർ 11.1 സെക്കൻഡിൽ ഫിനീഷ് ചെയ്തു.


പെണ്‍കുട്ടികളില്‍ കോതമംഗലം എംഎ കോളേജ് സ്‌പോർട്‌സ് ഹോസ്റ്റലിലെ അദബിയ ഫർഹാന്‍ 13.3 സെക്കൻഡില്‍ ലക്ഷ്യത്തിലെത്തി. സീനിയർ താരത്തോട് ഒപ്പംനില്‍ക്കുന്ന പ്രകടനമായിരുന്നു പള്ളുരുത്തി ഒ‍ൗവർ ലേഡീസ് സിജിഎച്ച്എസിലെ ത്രയ ബിനുവിന്റേത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ 13.3 സെക്കൻഡിലാണ് ത്രയ ഫിനീഷ് ചെയ്തത്. 400 മീറ്ററിലും ത്രയ സ്വര്‍ണം നേടി.


കഴിഞ്ഞവർഷത്തെ വേഗതാരങ്ങളായിരുന്നു ജൗഹറും അദബിയയും. കോതമംഗലം കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ അദബിയ, കോതമംഗലം എംഎ കോളേജിലാണ് പരിശീലനം നടത്തുന്നത്.


കഴിഞ്ഞ വർഷം ദേശീയ സ്‌കൂൾ കായികമേളയിൽ ലോങ്ജമ്പിൽ വെങ്കലവും സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണവും നേടി. വൈപ്പിൻ പള്ളിക്കവലിയവീട്ടിൽ അബ്ദുൾ സമദിന്റെയും സുനിതയുടെയും മകളാണ്. 100 മീറ്ററിനുപുറമേ ട്രിപ്പിൾ ജമ്പിലും അദബിയ സ്വർണം നേടി. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി കോതമംഗലം അടിവാട് കിഴക്കേൽ വീട്ടിൽ എം നിയാസിന്റെയും നിസയുടെയും മകനാണ് ജൗഹർ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home